ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ചാറ്റ് ജിപിടി’ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റ് 2026ന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

മെറ്റ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ ആഗോള ടെക് കമ്പനി മേധാവികൾ പങ്കെടുക്കുന്ന സമിറ്റിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് എന്നിവർക്കൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരും പങ്കെടുക്കും. ആൾട്മാന്റെ പേര് ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, സമിറ്റിനോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന സ്വകാര്യ കൂടിക്കാഴ്ചകളിലും ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന ഓപ്പൺഎഐ ഇവന്റിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം.
ഇന്ത്യയെ ആഗോള എഐ കമ്പനികൾ പ്രധാന വളർച്ചാ വിപണിയായി കാണുന്ന സാഹചര്യത്തിലാണ് ആൾട്മാന്റെ സന്ദർശനം. ബെംഗളൂരുവിൽ ഓഫീസ് തുറന്ന അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്, ടെലികോം കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കിയ ഗൂഗിൾ, പെർപ്ലെക്സിറ്റി എന്നിവ ഉൾപ്പെടെ നിരവധി അമേരിക്കൻ കമ്പനികൾ സമിറ്റിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
OpenAI CEO Sam Altman is reportedly visiting India for the India AI Impact Summit 2026 in Delhi. Join global tech leaders like Sundar Pichai and Jensen Huang in shaping India’s AI future.
