ഓപ്പറേഷൻ സിന്ദൂരിലെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡൽ നൽകിയതിലൂടെ രാജ്യം നൽകുന്ന സന്ദേശമെന്താണ്? ധീരരായ വനിതകളെ രാജ്യം അങ്ങേയറ്റം മൂല്യമുള്ളതായി കാണുന്നുവെന്നും, സ്ത്രീകളെ ആദരിക്കുന്നു എന്നുമുള്ള സന്ദേശം. പ്രത്യേകിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്ന ധീരരായ വനിതാ സൈനികരെ.

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ ഇന്ത്യൻ സൈന്യം പ്രഹരിക്കുന്നതിന്റെ ഓരോ വിവരങ്ങളും ദിനംപ്രതിയുള്ള പ്രസ് ബ്രീഫിങ്ങിലൂടെ ലോകത്തെ അറിയിച്ച ആർമി ഓഫീസർ എന്ന നിലയ്ക്കാണ് കേണൽ സോഫിയയെ കൂടുതലാളുകളും അറിയുക. എന്നാൽ അതിനും മുന്നേ നിരവധി നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസിൽ ഇന്ത്യൻ ആർമിയെ നയിച്ച ആദ്യ വനിതയാണ് കേണൽ സോഫിയ ഖുറേഷി. 2016-ലായിരുന്നു അത്. ചരിത്രത്തിലാദ്യമായി ഇന്ത്യ നടത്തിയ ഏറ്റവും വലിയ മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസായിരുന്നു അത്.
പാകിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങൾ സൈന്യം തകർക്കുന്ന വിവരങ്ങൾ പ്രസ് ബ്രീഫിംഗിനിടെ വളരെ പ്രൊഫഷണലായും കൃത്യതയോടെയും വിവരിച്ച കേണൽ സോഫിയ ഖുറേഷി അന്നേ വാർത്തകളിൽ നിറഞ്ഞിരുന്നു. 2001- ൽ പാർലമെന്റ് ആക്രമണ സമയത്ത് ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ പരാക്ര-മിലും നിർണ്ണായക റോൾ കേണൽ സോഫിയ ഖുറേഷി വഹിച്ചിരുന്നു. ഇത്തവണ 70 സൈനികർക്കാണ് രാഷ്ട്രപതിയുടെ ധീരതാ പുരസ്ക്കാരങ്ങൾ ലഭിക്കുക. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അസാമാന്യ ധൈര്യവും വീര്യവും പ്രകടിപ്പിച്ചവർക്കാണ് രാജ്യത്തിന്റെ ധീരതാ പുരസ്ക്കാരങ്ങൾ നൽകുന്നത്. 35 വയസ്സുള്ള സോഫിയ ഖുറേഷി ഇൻഡ്യൻ ആർമിയിലെ സിഗ്നൽസ് വിഭാഗം ഓഫീസറാണ്.
Colonel Sophia Qureshi receives the Vishisht Seva Medal for her exceptional service and professional leadership during Operation Sindoor. A historic moment for women in the Indian Army.
