Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ
News Update

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ

നാഴികക്കല്ലായ സ്വതന്ത്ര വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഒരു വ്യാപാര പങ്കാളിക്ക് ഇന്ത്യ ഇതുവരെ അനുവദിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ താരിഫ് ഉദാരവൽക്കരണമാണ് കരാറിൽ നൽകുന്നത്. ഏകദേശം 2 ബില്യൺ ജനസംഖ്യയുള്ള സമ്പദ്‌വ്യവസ്ഥകളെ ഉൾക്കൊള്ളുന്ന കരാർ ആഗോള വ്യാപാര അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സമയത്താണ് വരുന്നത്.
News DeskBy News Desk27 January 2026Updated:27 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഏറ്റവും വലിയ കരാറാണ്. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ ഉത്പന്നങ്ങളുടെ 96.6% തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് കരാർ. ഇരു കക്ഷികളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമാണ മേഖലക്ക് വലിയ ഉത്തേജനം നൽകുന്ന കരാർ എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

India-EU Mother of all Deals

കരാറിലൂടെ പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ടെക്‌സ്റ്റൈൽസ്, ലെതർ തുടങ്ങിയ മേഖകളിൽ വലിയ തോതിൽ നികുതി കുറയും. വിദേശ കാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് കരാർ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിനെ ലോകത്തെ ഏറ്റവും വലിയ വ്യാപാരക്കരാറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കരാർ പ്രകാരം ഇന്ത്യക്ക് പുതിയ വിപണികൾ ലഭിക്കും. യുഎസ് ഏർപ്പെടുത്തിയ വലിയ ഉപരോധം നിലനിൽക്കുമ്പോഴാണ് ഇന്ത്യ യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27ഓളം രാജ്യങ്ങളിലെ കമ്പോളങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.

കരാറോടെ എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യ വൻ ശക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം 20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള പ്രധാന വഴിത്തിരിവാണ് കരാറിലൂടെ യാഥാർത്ഥ്യമാകുക. 2007 മുതൽ വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്. എന്നാൽ വ്യാപാര കരാറിലേക്ക് എത്താനായിരുന്നില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെയർ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് അൻറോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഏറെക്കാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു. കരാർ നിയമപരമായി പ്രാബല്യത്തിൽ വരാൻ അംഗീകാര നടപടികൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

PM Modi announces the historic India-EU trade pact, slashing tariffs on 96.6% of goods. Covering 25% of global GDP, this ‘Mother of all Deals’ transforms textiles, cars, and defense sectors.

96.6% tariff cut banner European cars import duty Free Trade Agreement India EU global trade deal 2026 import duty reduction India India EU trade agreement PM Modi EU summit textile exports to Europe Ursula von der Leyen
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil