യൂറോപ്യൻ യൂണിയനുമായുള്ള (EU) വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, കാറുകൾ, വൈനുകൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകളുടെ ഇറക്കുമതി തീരുവ കുറയുമെന്ന് റിപ്പോർട്ട്. വിവിധ സേവന മേഖലകളിലുടനീളമുള്ള നിയന്ത്രണങ്ങൾ ഉദാരവൽക്കരിക്കാനും കരാറിലൂടെ സാധ്യമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

തുണിത്തരങ്ങൾ, തുകൽ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള തൊഴിൽ മേഖലകളിൽ സീറോ ഡ്യൂട്ടി ആക്സസ്സിനായാണ് ഇന്ത്യ വാദിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളിലും ഇത് ഒരു പ്രധാന ആവശ്യമായിരുന്നു. ഇയുവിന് പുറമേ യുകെ, യുഎഇ, ഓസ്ട്രേലിയ എന്നിവയുമായുള്ളവ ഉൾപ്പെടെ ഇത് വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യൂറോപ്യൻ യൂണിയൻ കാറുകളുടേയും വൈനുകൾ പോലുള്ളവയുടേയും തീരുവ കുറയ്ക്കണമെന്നാണ് സമ്മർദം ചെലുത്തുന്നത്. യുകെയുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ഓട്ടോമൊബൈലുകൾക്ക് ക്വാട്ട അടിസ്ഥാനമാക്കിയുള്ള താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, ഓസ്ട്രേലിയയുമായും ന്യൂസിലൻഡുമായും ഉള്ള വ്യാപാര കരാറുകളിൽ വൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഥേ മാതൃകയിലാകും ഇയു കരാറിലും വരിക എന്നാണ് വിവരം.
The India-EU trade agreement aims to slash import duties on textiles, footwear, cars, and wines. Discover how this FTA will boost labor-intensive sectors and liberalize service regulations.
