സെമികണ്ടക്ടർ മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) 2.0 ധനമന്ത്രി പ്രഖ്യാപിച്ചു. വെറും അസംബ്ലിംഗ് യൂണിറ്റുകൾ എന്നതിനപ്പുറം, ചിപ്പ് രൂപകൽപ്പനയിലും (IP) അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനത്തിലും ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദേശ സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ ഇന്ത്യയുടെ സ്വന്തം സെമികണ്ടക്ടർ ഐ.പി രാജ്യം വികസിപ്പിക്കും. ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികളും സാമഗ്രികളും രാജ്യത്തിനകത്ത് തന്നെ പ്രൊ‍ഡ്യൂസ് നിർമ്മക്കും. ഈ മേഖലയിൽ വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുക്കാൻ ഇൻഡസ്ട്രി അധിഷ്ഠിത ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. 2025 ഓഗസ്റ്റ് വരെ 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ രാജ്യത്ത് വന്നിട്ടുണ്ട്.

ഇലക്ട്രോണിക്സ് മേഖലയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിൽ മുന്നോട്ട് വെയ്ക്കുന്നു. ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിനായുള്ള വിഹിതം 22,919 കോടിയിൽ നിന്നും 40,000 കോടി രൂപയായി ഉയർത്തി. ഫിലിം പ്രൊ‍‍ഡക്ഷനായി ഇറക്കുമതി ചെയ്യുന്ന ക്യാമറ, ടിവി ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഏപ്രിൽ 1 മുതൽ ഒഴിവാക്കി. വീഡിയോ ഗെയിം നിർമ്മാണത്തിനാവശ്യമായ പാർട്സുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനായി രാജ്യത്ത് മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ സ്ഥാപിക്കും.

ഇന്ത്യ വെറും വിപണി എന്നതിലുപരി ഒരു പ്രൊ‍ഡക്ഷൻ കേന്ദ്രമായി മാറുമെന്ന് വ്യവസായ പ്രമുഖർ അഭിപ്രായപ്പെടുന്നു. പ്രഖ്യാപനങ്ങൾക്കൊപ്പം അവ വേഗത്തിൽ നടപ്പിലാക്കുന്നതിലാണ് ഇന്ത്യയുടെ ആഗോള മത്സരക്ഷമത ഇരിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

FM Nirmala Sitharaman announces India Semiconductor Mission (ISM) 2.0 in Budget 2026 to make India a global chip power. With a ₹40,000 crore allocation for electronics components and customs duty waivers on tech gear, India eyes manufacturing self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version