Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മലബാർ ഗോൾഡ് മൂന്നാമത്

25 February 2026

സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനം

25 February 2026

ഫിറോസ് മെർച്ചന്റിനെ കുറിച്ചറിയാം

25 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബജറ്റ് സ്ത്രീശക്തിയുടെ പ്രതിഫലനമെന്ന് മോഡി
Union Budget 2026

ബജറ്റ് സ്ത്രീശക്തിയുടെ പ്രതിഫലനമെന്ന് മോഡി

News DeskBy News Desk1 February 2026Updated:2 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീശക്തിയുടെ ശക്തമായ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിർമല സീതാരാമൻ തുടർച്ചയായി ഒമ്പതാം തവണയാണ് രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതോടെ അവർ പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് അനന്തമായ അവസരങ്ങളിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റാണ്. ഇന്നത്തെ തലമുറയുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിനോടൊപ്പം ബജറ്റ് ഇന്ത്യയുടെ പ്രകാശമുള്ള ഭാവിക്കുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതാണെന്നും മോഡി പറഞ്ഞു. ധൈര്യവും കഴിവും ഉള്ള ഇന്ത്യയുടെ യുവതലമുറയ്ക്ക് ‘തുറന്ന ആകാശം’ നൽകുന്ന ബജറ്റാണിതെന്നും, വിശ്വാസാധിഷ്ഠിത ഭരണവും മനുഷ്യകേന്ദ്രിത അടിസ്ഥാനസൗകര്യ വികസനവുമാണ് ബജറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

PM Modi Reaction to Budget

ധനക്കമ്മി കുറയ്ക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള ശക്തമായ ശ്രദ്ധയും ബജറ്റിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകസാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പങ്ക് ദിനംപ്രതി ശക്തിപ്പെടുകയാണെന്നും, ഈ ബജറ്റ് ഇന്ത്യയുടെ ആഗോള സ്ഥാനത്തെ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ചെറുകിട-കുടുംബ വ്യവസായങ്ങൾക്കു ബജറ്റിൽ നൽകിയ പിന്തുണ, അവയെ പ്രാദേശികതയിൽ നിന്ന് ആഗോളതലത്തിലേക്ക് ഉയർത്താൻ സഹായിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റിൽ വലിയ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ, രാജ്യവ്യാപക ജലപാതാ വികസനം, ഹൈസ്പീഡ് റെയിൽ കോറിഡോർ, ടയർ-2-ടയർ-3 നഗരങ്ങളുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ, നഗരങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സാമ്പത്തിക പിന്തുണ, മുനിസിപ്പൽ ബോണ്ടുകൾ വർധിപ്പിക്കൽ തുടങ്ങിയവ ഇന്ത്യയുടെ വികസനത്തിന് കൂടുതൽ വേഗം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു രാജ്യത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് പൗരന്മാരാണെന്നും, കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ പൗരന്മാരുടെ കഴിവ് വർധിപ്പിക്കാൻ സർക്കാർ മികച്ച ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മോഡി ചൂണ്ടിക്കാട്ടി. നൈപുണ്യം (Skill), വ്യാപ്തി (Scale), സ്ഥിരത (Sustainability) എന്നിവ തുടർച്ചയായി ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. പാർലമെന്റിൽ ധനമന്ത്രി വ്യക്തമാക്കിയതുപോലെ ഇത് ‘യൂത്ത് പവർ ബജറ്റാണ്’. യുവതയുടെ ചിന്തകളും സ്വപ്നങ്ങളും തീരുമാനങ്ങളും വേഗവും ഇതിലുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ ഹബ്ബുകളുടെ സൃഷ്ടി, അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ, ഓറഞ്ച് ഇക്കോണമി (ഓഡിയോ-വിഷ്വൽ, ഗെയിമിംഗ് മേഖലകൾ), ടൂറിസം, ഖേലോ ഇന്ത്യ മിഷൻ എന്നിവയിലൂടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കും-പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ ലോകത്തിന്റെ ഡാറ്റാ ഹബ്ബാക്കുന്നതിനായി വലിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇത് തൊഴിൽ സൃഷ്ടിക്ക് വലിയ ഉണർവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിൽ സന്തോഷമുണ്ടെന്നും, സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സമതുലിത വികസനത്തിനുള്ള അടിത്തറ ബജറ്റിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 10 കോടിയിലധികം സ്ത്രീകൾ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും, ഇത് വളരെ വിജയകരമായ പ്രസ്ഥാനമാണെന്നും മോഡി പറഞ്ഞു. സ്ത്രീകൾ സൃഷ്ടിക്കുകയും സ്ത്രീകൾ തന്നെ നടത്തിപ്പുനടത്തുകയും ചെയ്യുന്ന സ്വയംസഹായ സംഘങ്ങൾക്ക് ആധുനിക ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ടെന്നും, ഓരോ വീട്ടിലും ‘ലക്ഷ്മീജിയുടെ’ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ജില്ലയിലും വിദ്യാർത്ഥികൾക്കായി പുതിയ ഹോസ്റ്റലുകൾ നിർമിക്കുമെന്നും, ഇത് വിദ്യാഭ്യാസം കൂടുതൽ എളുപ്പമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൃഷി, ക്ഷീരമേഖല, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് സർക്കാർ എല്ലായ്പ്പോഴും പരമപ്രാധാന്യം നൽകിയിട്ടുണ്ടെന്നും, ഈ ബജറ്റിലും തെങ്ങ്, കശുവണ്ടി, കൊക്കോ, ചന്ദനം തുടങ്ങിയ വിളകളുമായി ബന്ധപ്പെട്ട കർഷകർക്ക് നിരവധി പ്രധാന നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ വികസിത എഐ ഉപകരണങ്ങൾ ഉപയോഗിച്ച് കർഷകർക്ക് സ്വന്തം ഭാഷയിൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണ മേഖലയിലും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലൂടെ ഗ്രാമങ്ങളിൽ തൊഴിലും സ്വയംതൊഴിലും കൂടുതൽ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Narendra Modi describes Union Budget 2026 as a reflection of ‘Nari Shakti’ and ‘Yuva Shakti’. Highlighting the focus on infrastructure, AI for farmers, and the Orange Economy, PM Modi says the budget lays a strong foundation for a bright future.

Balanced regional development India Historic Union Budget India Human-centric governance India India global economic position Inflation control fiscal deficit focus Modi praises Nirmala Sitharaman budget Narendra Modi budget speech reaction Nirmala Sitharaman record ninth budget PM Modi on Union Budget Sustainable development goals Union Budget Union Budget hailed as historic
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിലിഗുരി റെയിൽ തുരങ്കം

8 February 2026

വനിതാ സംരംഭകരെ ലക്ഷ്യമിട്ട് She MARTS

1 February 2026

ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്

1 February 2026

കാർഷിക മേഖലയ്ക്ക് ₹1.63 ലക്ഷം കോടി

1 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മലബാർ ഗോൾഡ് മൂന്നാമത്
  • സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനം
  • ഫിറോസ് മെർച്ചന്റിനെ കുറിച്ചറിയാം
  • ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ്, ടോപ് 10ൽ കൊച്ചി
  • 5 OTT പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മലബാർ ഗോൾഡ് മൂന്നാമത്
  • സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനം
  • ഫിറോസ് മെർച്ചന്റിനെ കുറിച്ചറിയാം
  • ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ്, ടോപ് 10ൽ കൊച്ചി
  • 5 OTT പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil