വൻ ഐടി നിക്ഷേപത്തിന് സാക്ഷ്യം വഹിക്കാൻ കൊച്ചി. കൊച്ചി ഇൻഫോപാർക്ക് ഫേസ്–IIIയിൽ 300 ഏക്കറിൽ ‘സൈബർ വാലി’ എന്ന പുതിയ ഐടി ഹബ് വികസിപ്പിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. വിവരസാങ്കേതികവിദ്യ, ഐടി–സഹായ സേവനങ്ങൾ, കൃത്രിമ ബുദ്ധി (AI), ഉയർന്ന സാങ്കേതിക മേഖലകൾ എന്നിവയുടെ കേന്ദ്രമായി സൈബർ വാലിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇതിലൂടെ ഐടി മേഖലയിലെ വളർച്ചയും പുതുതായി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.

നേരത്തെ, സൈബർവാലി പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 30 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിനു പുറമെ, കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിനായി 79 കോടി രൂപയും, നഗരത്തിൽ ടെക്നോളജി ഇന്നൊവേഷൻ സോൺ സ്ഥാപിക്കാൻ 20 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അടിസ്ഥാന സൗകര്യ വികസനം, നഗര ഗതാഗതം, നവീകരണ രംഗം എന്നിവ ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Kerala unveils ‘Cyber Valley’, a massive 300-acre AI-focused IT hub at Infopark Phase III, Kochi. With an initial budget of ₹30 crore,the project aims to revolutionize the state’s tech landscape and create lakhs of jobs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version