ഏതാണ്ട് 2021 മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ആദ്യ സ്ഥാനനങ്ങളിലുണ്ട്. വർഷംതോറും അദ്ദേഹത്തിന്റെ സമ്പാദ്യം വർധിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ട്. ഇപ്പോൾ SpaceX–xAI ഡീലിനു പിന്നാലെ $800 ബില്യൺ സമ്പത്ത് കൈവശമുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി അദ്ദേഹം മാറിയതായാണ് റിപ്പോർട്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഈ ഡീലോടെ മസ്കിന്റെ ആസ്തി $84 ബില്യൺ വർധിച്ച് $852 ബില്യണായി ഉയർന്നതായാണ് കണക്കാക്കപ്പെടുന്നത്.

Elon Musk world's richest person

കരാറിനു മുമ്പ് സ്പേസ് എക്സിൽ ഏകദേശം 42 ശതമാനം ഓഹരികളും, എക്സ് എഐയിൽ 49 ശതമാനം ഓഹരികളുമാണ് മസ്കിന് ഉണ്ടായിരുന്നത്. ഇതിനുശേഷം രൂപംകൊണ്ട സംയുക്ത കമ്പനിയിൽ അദ്ദേഹം 43 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നു. ഇതോടെ $542 ബില്യൺ മൂല്യമുള്ള സ്പേസ് എക്സ് മസ്കിന്റെ ഏറ്റവും മൂല്യമേറിയ ആസ്തിയായി മാറി.

നിലവിൽ ടെസ്‌ലയിൽ മസ്കിന് 12 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിന്റെ മൂല്യം ഏകദേശം $178 ബില്യൺ ആണ്. ഇതിന് പുറമേ $124 ബില്യൺ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകളും അദ്ദേഹത്തിനുണ്ട്. ടെസ്‌ല ഓഹരിയുടമകൾ കഴിഞ്ഞ വർഷം അംഗീകരിച്ച വൻ വേതന പാക്കേജ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. നിർദിഷ്ട പ്രകടന ലക്ഷ്യങ്ങൾ കൈവരിച്ചാൽ, ഈ പാക്കേജിന്റെ മൂല്യം $1 ട്രില്യൺ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തി ഏകദേശം $281 ബില്യൺ ആണെന്നാണ് കണക്ക്. ഇതോടെ മസ്ക് പേജിനെക്കാൾ $578 ബില്യൺ അധിക സമ്പത്ത് കൈവശം വെയ്ക്കുന്നു.

Elon Musk makes history as the first person to reach a $800 billion net worth following the landmark SpaceX-xAI merger, widening the gap with Larry Page.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version