ഉപഭോക്താക്കളെ മുൻനിരയിൽ നിർത്തുന്ന വമ്പൻ ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സലൂൺ ശൃംഖലയായ നാച്ചുറൽസ് (Naturals). ‘Customer First’ എന്ന പേരിലുള്ള ഈ പ്രമോഷൻ നാച്ചുറൽസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവകരമായ ഓഫറുകളിൽ ഒന്നാണെന്ന് നാച്ചുറൽസ് സലൂൺ സഹസ്ഥാപകനും സിഇഒയുമായ സി.കെ. കുമരവേൽ പറഞ്ഞു.

ഒരേ ഓഫറിൽ 50 ശതമാനം അധിക മൂല്യം ലഭിക്കുന്നതാണ് ‘കസ്റ്റമർ ഫസ്റ്റ്’ വൗച്ചറിന്റെ പ്രധാന സവിശേഷത. ₹20,000 അടച്ചാൽ ₹30,000 മൂല്യമുള്ള സലൂൺ സർവീസുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. വൗച്ചർ ഇന്ത്യയിലെവിടെയും ഉപയോഗിക്കാം എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. രാജ്യത്തെ 900-ലധികം നാച്ചുറൽസ് സലൂണുകളിൽ ഏതിലും ഇത് റീഡീം ചെയ്യാനാകും. യാത്രയിലായാലും താമസം മാറിയാലും സേവനം ലഭ്യമാകും. മുഴുവൻ കുടുംബത്തിനും ഒരൊറ്റ വൗച്ചറെന്ന സൗകര്യവും കസ്റ്റമർ ഫസ്റ്റിനെ വ്യത്യസ്തമാക്കുന്നു. കുടുംബത്തിലെ നാല് അംഗങ്ങൾ വരെ വൗച്ചർ ഉപയോഗിക്കാം. മുൻകൂട്ടി പേരുകൾ ലിസ്റ്റ് ചെയ്താൽ, കുടുംബാംഗങ്ങൾക്കൊക്കെ ഒരേ വൗച്ചറിൽ നിന്ന് സേവനങ്ങൾ ലഭിക്കും.

ഈ സവിശേഷതകൾക്കൊപ്പം EMI സൗകര്യം ഉള്ളതും കസ്റ്റമർ ഫസ്റ്റിനെ കൂടുതൽ പോക്കറ്റ്-ഫ്രണ്ട്ലിയാക്കുന്നു. പണം ഒരുമിച്ച് അടയ്ക്കാതെ ₹2,000 അടച്ച് ആരംഭിക്കാം. ശേഷിക്കുന്ന തുക മാസം ₹2,000 മുതൽ EMI ആയി അടയ്ക്കാം. “പോക്കറ്റിന് ലഘുവും, വാലറ്റിന് വലുതുമായ ഓഫർ” എന്നാണ് കുമരവേൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ദീർഘകാല സാധുതയും ഈ ഓഫറിന്റെ മറ്റൊരു നേട്ടമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, Customer First Voucher 28 ഫെബ്രുവരി 2027 വരെ സാധുവാണ്. നാച്ചുറൽസ് സലൂണുകൾക്ക് പുറമെ Naturals Signature സലൂണുകളിലും Nails & Beyond എന്ന നെയിൽ-എക്സ്ക്ലൂസീവ് സലൂണുകളിലും ഈ ഓഫർ ഉപയോഗിക്കാം. സലൂണുകളിൽ നേരിട്ടെത്തി ബുക്ക് ചെയ്യുന്നതിനൊപ്പം https://naturals.in/cards/ വഴിയും ‘Customer First’ ഓഫർ സ്വന്തമാക്കാം.

Naturals Salon launches the ‘Customer First’ offer! Pay ₹20,000 and get ₹30,000 worth of services. Enjoy EMI facility, family sharing, and pan-India validity until 2027.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version