ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25% പിഴ നികുതി പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇന്ത്യൻ ടെക്സ്റ്റൽസ്, അപ്പാരൽ, സീഫുഡ്. ജ്വല്ലറി തുടങ്ങിവയ്ക്ക് ചുമത്തിയിരുന്ന 50% നികുതി 18% ആയി കുറഞ്ഞു. ഇന്ററിം ഫ്രെയിംവർക്ക് എഗ്രിമെന്റിലൂടെയാണ് നികുതി കുറയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായത്. അമേരിക്കയുടെ എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു, റഷ്യൻ ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്നും പകരം അമേരിക്കൻ എനർജി വാങ്ങാൻ ധാരണയായെന്നും. കേന്ദ്രസർക്കാർ, രാജ്യത്തെ റിഫൈനറികളോട് ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല – റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ. പക്ഷെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ പർച്ചേസ് ചെയ്യുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്. 2025-ൽ 20 ലക്ഷം ബാരൽ പ്രതിദിനം വാങ്ങിയിരുന്നത്, ഇപ്പോൾ 10 ലക്ഷം ബാരലായിരിക്കുന്നു. റഷ്യൻ എണ്ണ ഭീമമായി വാങ്ങിക്കാൻ 2022-ൽ ഇന്ത്യ തീരുമാനിച്ചപ്പോൾ എതിർപ്പുമായി വന്ന അമേരിക്കയോട് ഇന്ത്യ അന്ന് പറഞ്ഞത്, ഊർജ്ജത്തിന്റെ കാര്യത്തിൽ, രാജ്യതാൽപ്പര്യം മാത്രമേ നോക്കുകയുള്ളൂ എന്ന്. ഇപ്പോൾ റഷ്യൻ എണ്ണയിൽ നിന്ന് അമേരിക്കൻ എണ്ണ്യിലേക്കും വെനിസ്വേലൻ എണ്ണയിലേക്കും ഇന്ത്യ തിരിയുമ്പോഴും പറയുന്നത് അതേ കാര്യം, ഊർജ്ജ കാര്യത്തിൽ ഇന്ത്യ നോക്കുന്നത് രാജ്യ താൽപര്യം മാത്രം.

ഇന്ത്യയിലേക്ക് ഊർജ്ജ കയറ്റമുതിക്ക് കവാടം തുറന്ന് കിട്ടി-അത് അമേരിക്കയുടെ സാമ്പത്തിക താൽപര്യം. റഷ്യൻ എണ്ണ വാങ്ങിയിരുന്ന ഇന്ത്യയെ കടിഞ്ഞാണിടാൻ കഴിഞ്ഞു- അത് അമേരിക്കയുടെ പൊളിറ്റിക്കൽ ഈഗോയുടെ സംരംക്ഷണം. ഇത് രണ്ടും ഇന്ത്യ അനുവദിച്ച് കൊടുക്കുകയായിരുന്നു. വലിയ ലാഭത്തിന് വേണ്ടിയുള്ള ചെറിയ കളികൾ. റഷ്യൻ എണ്ണയുടെ കാര്യം പറഞ്ഞ് സംസാരിച്ച് സംസാരിച്ച് 50% താരിഫ് വരെ പ്രഖ്യാപിച്ച്, വാസ്തവത്തിൽ അമേരിക്ക തിരിച്ചുവരാനാകാത്ത ഒരു ട്രാപ്പിൽ സ്വയം പെട്ടതാണെന്ന് കരുതണം. കാരണം സപ്ലൈ ചെയിൻ, മാനുഫാക്ചറിംഗ്, ഡിഫൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ ദീർഘകാത്തേക്ക് പിണക്കാൻ അമേരിക്കയ്ക്ക് ആകില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷെ ലോകത്തെ നിയന്ത്രിക്കുന്ന പവർ എന്ന നരേറ്റീവ് മാറ്റാൻ ആഗ്രഹമില്ലാത്ത അമേരിക്കയ്ക്ക് മുഖം രക്ഷിക്കാൻ അന്ന് തീരുവ ചുമത്തണമായിരുന്നു, ഇന്ന് പിൻവിലിക്കണമായിരുന്നു. അത്രേയുള്ളൂ. ഇന്ത്യ, റഷ്യൻ എണ്ണ കുറച്ചിട്ടുണ്ടാകാം, പക്ഷെ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നമ്മൾ ഉണ്ടാക്കിയതും ധാരണയായതും ബില്യൺ ഡോളർ എഗ്രിമെന്റുകളാണ്. റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക് സപ്പോർട്ട്, പ്രതിരോധ മേഖലയിൽ സംയുക്തമായുള്ള റിസർച്ചും പ്രൊഡഷക്ഷനും, ആർട്ടിക് മേഖലയിലെ റഷ്യൻ നേവൽ തുറമുഖങ്ങളിലേക്ക് ഇന്ത്യ തുറന്നിടുന്ന പുതിയ അധ്യായം..ബ്രഹ്മോസ് മിസൈൽ ടെക്നോളജിയുടെ അടുത്ത ഘട്ട വികസനം, S-500 മിസൈൽ ഡിഫൻസ് സിസ്റ്റവും Su-57 ഫൈറ്റർ ജെറ്റുകളും വാങ്ങാനുള്ള ധാരണ. T-90 ടാങ്കുകളുടെയും Sukhoi Su-30MKI യുദ്ധവിമാനങ്ങളുടെ പ്രൊഡക്ഷൻ ലൈസൻസ്.. ഇതെല്ലാം ഇന്ത്യ, റഷ്യയുമായി അടുത്ത 10 വർഷത്തേക്ക് മുന്നിൽ കാണുന്ന വലിയ പങ്കാളിത്തങ്ങളാണ്.

യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാക്കരാർ ഒപ്പുവെക്കുന്നതിനും, അമേരിക്കയ്ക്കയുമായി ഒരു ധാരണ എത്തുന്നതിനും മുന്നോടിയായി രണ്ട് പ്രധാന സംഭവങ്ങൾ നടന്നു. ഡിസംബറിലെ പുടിന്റെ സന്ദർശനം, പിന്നെ ജനുവരിയിലെ- യുഎഇ പ്രസിഡന്റ് Sheikh Mohamed bin Zayed Al Nahyan-ന്റെ സന്ദർശനം. പിന്നീട് ഇന്ത്യ നടത്തിയ പല സ്ട്രാറ്റജിക് തീരുമാനങ്ങളുമായും ഈ രണ്ട് സന്ദർശനങ്ങൾക്ക് ബന്ധമുണ്ടന്ന് അനുമാനിക്കണം. പ്രതിവർഷം 5 ലക്ഷം മെട്രിക് ടൺ LNG Supply Agreement ആണ് അൽ നഹ്യാന്റെ സന്ദർശനത്തിൽ ഇന്ത്യ -യുഎഇ-യുമായി ഒപ്പുവെച്ചത്. ഇത് എൽഎൻജി-യിൽ യുഎഇ-യുടെ ഏറ്റവും വലിയ കസ്റ്റമറായി ഇന്ത്യയെ മാറ്റും. മറ്റൊന്ന് ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ് ഡീലും.
യുഎഇ-യുമായി മാത്രമല്ല, സൗദി, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങി ആറ് ഗൾഫ് രാജ്യങ്ങളുമായി ഫ്രീ ട്രേഡ് എഗ്രിമെന്റിലേക്ക് ഇന്ത്യ കടക്കുകയാണ്. ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇന്ന് ഏത് ആപത്തിലും വിശ്വസിക്കുന്ന സുഹൃത്തായി ഇന്ത്യയെ മിഡിൽ ഈസ്റ്റ് കാണുന്നു. അതിലുപരി അവരുടെ എക്കോണമിയെ ഫോസിൽ ഫ്യൂവലിൽ നിന്ന് പുതിയ മേഖലയിലേക്ക് നയിക്കാനുള്ള മെന്ററായി ഇന്ത്യയെ ഇന്ന് ഗൾഫ് റീജ്യണാകെ സ്വീകരിക്കുന്നു. അതാണ് മാറ്റം!
India has secured a major shift in international trade and energy strategy as the US reduces tariffs on Indian exports, including textiles, apparel, seafood, and jewelry, while India simultaneously diversifies its energy imports. Russian oil purchases have been significantly reduced, with American, Venezuelan, and Middle Eastern supplies increasing to meet India’s growing demand. This strategic move comes alongside major agreements with the UAE and other Gulf countries, including LNG supply deals and defense partnerships, positioning India as a trusted regional partner and signaling its expanding influence in global trade and energy markets.
