ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) കമ്പനിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ ഒരുങ്ങുകയാണ് ടാറ്റാ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N. Chandrasekaran). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിലവിലുള്ള ബിസിനസ് മോഡലുകളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെ തുടർന്നാണ് ചന്ദ്രശേഖരൻ ടിസിഎസ്സിൽ നേരിട്ട് ഇടപെടുന്നത്. വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ്സിനെ നയിച്ച് ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന വരുമാന സ്രോതസ്സ് സംരക്ഷിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ചന്ദ്രശേഖരന്റെ നേരിട്ടുള്ള സാന്നിധ്യം ടിസിഎസ്സിനെ ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന എഐ പങ്കാളിയായി നിലനിർത്താനും, എഐ മേഖലയിൽ വേഗതയേറിയ മാറ്റങ്ങൾക്കായുള്ള ഏറ്റെടുക്കലുകൾ വിജയകരമാക്കാനും സഹായകരമാകുമെന്ന് കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് എത്തുന്നതിന് മുൻപ്, ചന്ദ്രശേഖരൻ ടിസിഎസ്സിൽ എക്സിക്യൂട്ടീവ് ചെയർമാൻ അടക്കം വിവിധ റോളുകളിൽ പ്രവർത്തിച്ചിരുന്നു

N. Chandrasekaran takes a direct role in TCS operations to accelerate AI integration and protect Tata Group’s primary revenue source amid tech shifts.
