കാവലാളായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് തിരുവനന്തപുരത്തു അവയവങ്ങൾ കൃത്യസമയത്തു തന്നെ എത്തിച്ചതായിരുന്നല്ലോ വാർത്ത. കഴിഞ്ഞ ദിവസം വൈകിട്ട് 7:20 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് കഴക്കൂട്ടത്ത് 10:31ന് എത്തി ചേർന്നത് 3മണിക്കൂർ 15മിനിറ്റ് മാത്രമെടുത്തായിരുന്നു. വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന ടെമ്പോ ട്രാവല്ലർ ആംബുലൻസുകൾ സമൂഹത്തിന് ഒരു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് മുൻപുള്ള ആ സുവർണ്ണ നിമിഷങ്ങളിൽ (Golden Hour) രോഗിക്ക് ലഭിക്കുന്ന പരിചരണമാണ് പലപ്പോഴും ജീവൻ രക്ഷിക്കുന്നതിന് കാരണമാകുന്നത്. അവിടെയാണ് ടെമ്പോ ട്രാവല്ലറുകൾ ജീവവായുവാകുന്നത്

നൂൽപാലത്തിലൂടെയുള്ള ജീവന്റെ യാത്രയിൽ പലപ്പോഴും രക്ഷകനായി അവതരിക്കുന്നത് നാല് ചക്രങ്ങളിൽ നിരത്തിലോടുന്ന ഒരു വാഹനമല്ല, മറിച്ച് സജ്ജീകരണങ്ങളാൽ സമ്പന്നമായ ഒരു മിനി ഹോസ്പിറ്റൽ തന്നെയാണ്. ചലിക്കുന്ന ഒരു മിനി ഐ.സി.യു ആയ ഇവയിൽ വെന്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഡിഫിബ്രിലേറ്ററുകൾ എന്നിവ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ഇതിലുണ്ട്
അടിയന്തര ഘട്ടങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. വേഗതയും സുരക്ഷയും ഉറപ്പാക്കി കൃത്യസമയത്തു ലക്ഷ്യസ്ഥാനത്തേതാണ് സജീകരിച്ചവയാണീ ടെമ്പോ ട്രാവലർ ആംബുലൻസുകൾ. ചലിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങൾ (ICU on Wheels) കൊണ്ട് സജ്ജമാണ് ഇത്തരം ആംബുലൻസുകൾ. വിശാലമായ ഉൾഭാഗം ഉള്ളതിനാൽ ഇതിനുള്ളിൽ ഒരു മിനി ഐ.സി.യു തന്നെ സജ്ജീകരിക്കാൻ സാധിക്കുന്നു. രോഗിയെ പരിചരിക്കാൻ ഡോക്ടർക്കും പാരാമെഡിക്കൽ സ്റ്റാഫിനും നിവർന്നുനിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.
ഒരു മികച്ച ആംബുലൻസിൽ ഉണ്ടായിരിക്കേണ്ട സകല സംവിധാനങ്ങളും ഇന്ന് ട്രാവല്ലറുകളിൽ ലഭ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആവശ്യമായ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ചികിത്സാ ഉപകരണങ്ങൾ, രോഗിയെ പ്രയാസമില്ലാതെ അകത്തേക്ക് കയറ്റാനും ഇറക്കാനും സഹായിക്കുന്ന രോഗി സൗഹൃദ ഓട്ടോമാറ്റിക് ലോഡിംഗ് സ്ട്രെച്ചറുകൾ, ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടാനുള്ള ആധുനിക വയർലെസ്സ് സംവിധാനങ്ങൾ എന്നിവയും ആംബുലൻസിലുണ്ടാകും .
ടെമ്പോ ട്രാവല്ലറുകളുടെ കരുത്തുറ്റ എഞ്ചിൻ ദീർഘദൂര യാത്രകൾ വേഗത്തിൽ കടന്നു ചെല്ലാൻ സഹായിക്കുന്നു. വലിയ ടയറുകളും മികച്ച സസ്പെൻഷനും ഉള്ളതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലും രോഗിക്ക് വലിയ കുലുക്കമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നു എന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം ആംബുലൻസുകൾ നമ്മുടെ ആരോഗ്യരംഗത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
Explore how modern Tempo Traveller ambulances act as ‘ICU on wheels,’ providing critical life support and speed during the golden hour to save lives in emergencies.
