Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ലോകനേതാക്കൾ
News Update

ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ലോകനേതാക്കൾ

എഐ സമ്മിറ്റിലൂടെ ഇന്ത്യ ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ലോക നേതാക്കൾ, വ്യവസായ നായകർ, നയരൂപകർത്താക്കൾ, ഗവേഷകർ, ടെക് വിദഗ്ധർ തുടങ്ങിയവരെ ഉച്ചകോടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും മോഡി കൂട്ടിച്ചേർത്തു.
News DeskBy News Desk16 February 2026Updated:16 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദക്ഷിണേഷ്യയിലെ ആദ്യത്തെ ആഗോള എഐ സമ്മിറ്റിന് ഡൽഹിയിൽ തുടക്കം. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 (India AI Impact Summit 2026) എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയിൽ ആഗോള ടെക് കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥരും 20ലേറെ രാഷ്ട്രത്തലവന്മാരുമാണ് പങ്കെടുക്കുന്നത്. എഐ സമ്മിറ്റിലൂടെ ഇന്ത്യ ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ലോക നേതാക്കൾ, വ്യവസായ നായകർ, നയരൂപകർത്താക്കൾ, ഗവേഷകർ, ടെക് വിദഗ്ധർ തുടങ്ങിയവരെ ഉച്ചകോടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും മോഡി കൂട്ടിച്ചേർത്തു.

India AI Impact Summit

എഐ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇന്നു മുതൽ ഫെബ്രുവരി 20 വരെ എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര എഐ ഉച്ചകോടികളുടെ പരമ്പരയിലെ നാലാമത്തെ സമ്മേളനം ഗ്ലോബൽ സൗത്തിലെ ആദ്യത്തേതുമാണ്. റിയൽ വേൾഡ് അപ്ലിക്കേഷൻ, നടപ്പിലാക്കലുകൾ, വികസന രാജ്യങ്ങളുടെ പങ്ക് എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നതിനാൽ ഈ ഉച്ചകോടി യുകെ എഐ സേഫ്റ്റി സമ്മിറ്റ്, സിയോൾ എഐ കോൺഫറൻസ്, ഗ്ലോബൽ എഐ ഫോറം എന്നിവയുൾപ്പെടെയുള്ള മുൻ ആഗോള എഐ സമ്മിറ്റുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.

ഇതുവരെയുള്ള ആഗോള എഐ ഉച്ചകോടികൾ സുരക്ഷാ ആശങ്കകൾ അല്ലെങ്കിൽ നിയന്ത്രണ കോ-ഓർഡിനേഷനുകളെ സംബന്ധിച്ചായിരുന്നെങ്കിൽ ഇന്ത്യയിലെ ഉച്ചകോടി ‘ഇംപാക്ട്’ എന്ന ആശയത്തിൽ കേന്ദ്രീകരിച്ചുള്ളതാണ്. യഥാർത്ഥ ലോകത്തിൽ എഐ എങ്ങനെ പ്രയോഗിക്കപ്പെടുന്നു, ആരെ പ്രയോജനപ്പെടുത്തുന്നു, വികസന മാർഗ്ഗത്തിലുള്ള രാജ്യങ്ങൾ എങ്ങനെ ആഗോള എഐ സിസ്റ്റത്തിൽ ഫിറ്റ് ചെയ്യുന്നു എന്നിവയിലേക്കാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.

രാജ്യ തലവന്മാർ, മന്ത്രിസഭാ പ്രതിനിധികൾ, പ്രമുഖ എഐ ഡിജിറ്റൽ കമ്പനികളിലെ 50ലധികം സിഇഒമാർ, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ, സംസ്ഥാന സർക്കാറുകളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഫ്രാൻസിൽ നിന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ, സ്‌പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് എന്നിവർ എഐ ഉച്ചകോടിയിലെ അതിഥികളാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ഓപ്പൺ എ.ഐ സിഇഒ സാം ആൾട്ട്മാൻ, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവരും ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമാകും. അഞ്ച് ദിവസങ്ങളിലായി 500ലധികം സെഷനുകൾ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

മനുഷ്യർ, ഭൂമി, പുരോഗതി എന്നീ മൂന്നു മുഖ്യ ഘടകങ്ങളിലൂടെയാണ് കൃത്രിമ ബുദ്ധിയുടെ യഥാർത്ഥ പ്രഭാവം വിലയിരുത്തപ്പെടേണ്ടതെന്നതാണ് സമ്മേളനത്തിന്റെ പ്രധാന തീം. എഐ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു, ഭൂമിയെ കൂടുതൽ സുസ്ഥിരമാക്കാൻ എങ്ങനെ സഹായിക്കുന്നു, ദൈനംദിന ജീവിതത്തിൽ എങ്ങനെ പുരോഗതി സാധ്യമാക്കുന്നു, യഥാർത്ഥ ലോകത്തിൽ എഐ പ്രയോഗങ്ങളുടെ ഫലങ്ങൾ എങ്ങനെ ഉണ്ടാകുന്നു തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യും.

ജനങ്ങൾക്കും രാജ്യത്തിനും വലിയ സ്വാധീനം ചെലുത്തുന്ന മുന്നേറ്റമാണ് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് വഴി പ്രതീക്ഷിക്കുന്നത്. ‘ഇംപാക്ട്’ എന്ന സമ്മിറ്റിന്റെ മുഖ്യ തീം, പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നീ മൂന്ന് പില്ലറുകളിലായി നടപ്പിലാക്കപ്പെടും. എഐ രംഗത്തെ സുരക്ഷയും പുരോഗതിയുമാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം. എഐ സമ്മിറ്റിനൊപ്പം എഐ കമ്പനികളുടെ പ്രദർശനവും നടക്കുന്നുണ്ട്. 

PM Modi inaugurates the India AI Impact Summit 2026, bringing together 20+ world leaders and 50+ tech CEOs like Sam Altman and Sundar Pichai to discuss AI for People, Planet, and Progress.

AI for Global South AI impact vs AI safety banner Bharat Mandapam AI event Emmanuel Macron India visit Global AI leaders Delhi India AI Impact Summit 2026 People Planet Progress theme PM Modi AI Summit speech Sam Altman Sundar Pichai India visit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil