ഇന്ത്യയിലെ സാങ്കേതിക വിദഗ്ദ്ധർ ആളുകളുടെ ദൈനംദിന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി അവരുടെ കഴിവുകൾ പ്രയോഗിക്കണമെന്ന് ബയോകോൺ ലിമിറ്റഡ് സ്ഥാപക കിരൺ മജുംദാർ ഷാ. നഗരം വൃത്തിയായി സൂക്ഷിക്കാനും, ഗതാഗതം ക്രമീകരിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ ഉപയോഗിക്കാനാകണം എന്ന് ആഹ്വാനം ചെയ്ത അവർ പൗരബോധമില്ലാതെ സാങ്കേതിക കഴിവുകൾ കൊണ്ട് എന്ത് പ്രയോജനമെന്നും ചോദ്യം ഉന്നയിച്ചു. ചൈനയ്ക്ക് മാലിന്യം ശേഖരിക്കാനും, അഴുക്കുചാലുകൾ വൃത്തിയാക്കാനും, ഗതാഗത നിയമലംഘകരെ നിയന്ത്രിക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്കും ആ വഴികൾ സ്വീകരിച്ചുകൂടായെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ കിരൺ മജുംദാർ ചോദിച്ചു.

മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്കും വൃത്തിയുള്ളതും ഹരിതവുമായ നഗരത്തിലേക്കുമുള്ള വെല്ലുവിളികൾ സാങ്കേതികവിദ്യക്കാർ ഏറ്റെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. മുമ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിന്റെ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുള്ള മജുംദാർ-ഷാ, സാങ്കേതികവിദ്യ നയിക്കുന്ന പുരോഗതിക്കായി നിരന്തരം വാദിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിപുലമായ സാങ്കേതിക പ്രതിഭാ ശേഖരത്തിന് വ്യവസായത്തിന് മാത്രമല്ല, വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ നഗരങ്ങൾക്കും എങ്ങനെ സംഭാവന നൽകാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള വളർന്നുവരുന്ന ചർച്ചയ്ക്ക് അവരുടെ പുതിയ അഭിപ്രായങ്ങൾ ആക്കം കൂട്ടുന്നു
Biocon founder Kiran Mazumdar-Shaw questions why India can’t adopt China-style tech for waste management and traffic control. She calls on Indian tech experts to use their skills to solve daily urban challenges.
