Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക

22 March 2026

കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം

22 March 2026

രഹസ്യ അറകളിലെഎണ്ണശേഖരം

21 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളം മാറുന്നോ?
EDITORIAL INSIGHTS

കേരളം മാറുന്നോ?

വളരെ പക്വതയോടെ, ബഹളങ്ങളില്ലാതെ കേരളം ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷന് വിധേയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന, പതിറ്റാണ്ടുകളായി അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന ഒരു മാറ്റം. അതാണ് കെ-സ്മാർട്ട്! Kerala Solutions for Managing Administrative Reformation and Transformation. കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്കൽ സെൽഫ് ഗവൺമെന്റ് സർവ്വീസുകളെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വന്നിരിക്കുന്നു. പഞ്ചായത്ത് ഓഫീസ്, മുനിസിപ്പാലിറ്റി തുടങ്ങിയുള്ള എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുമായി ലഭിക്കേണ്ട എണ്ണൂറോളം സർവ്വീസുകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ മലയാളിക്ക് എവിടെ നിന്നും അപേക്ഷിക്കാം, മിനുറ്റുകൾക്കുള്ളിൽ, അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡ് ചെയ്യാം. ഡിജ്റ്റലൈസേഷന്റെ പവർ!
Nisha KrishnanBy Nisha Krishnan28 February 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വളരെ പക്വതയോടെ, ബഹളങ്ങളില്ലാതെ കേരളം ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷന് വിധേയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന, പതിറ്റാണ്ടുകളായി അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന ഒരു മാറ്റം. അതാണ് കെ-സ്മാർട്ട്! Kerala Solutions for Managing Administrative Reformation and Transformation. കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്കൽ സെൽഫ് ഗവൺമെന്റ് സർവ്വീസുകളെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വന്നിരിക്കുന്നു. പഞ്ചായത്ത് ഓഫീസ്, മുനിസിപ്പാലിറ്റി തുടങ്ങിയുള്ള എല്ലാ  തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുമായി ലഭിക്കേണ്ട  എണ്ണൂറോളം സർവ്വീസുകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ മലയാളിക്ക് എവിടെ നിന്നും അപേക്ഷിക്കാം, മിനുറ്റുകൾക്കുള്ളിൽ, അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡ് ചെയ്യാം. ഡിജ്റ്റലൈസേഷന്റെ പവർ!

ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, മാര്യേജ് രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, പ്രോപ്പർട്ടി ടാക്സ് പേമെന്റ്, ട്രേഡ് ലൈസൻസുകൾ, പെൻഷൻ അപേക്ഷകൾ, ഓണർഷിപ് സർട്ടിഫിക്കറ്റ്, ബിൽഡിംഗ് നമ്പർ അങ്ങനെ എല്ലാം ഇന്ന് K-SMART വഴി ലഭിക്കും. നേരത്തേ പൊടിപിടിച്ച ഫയലുകൾ ടേബിളുകളിൽ നിന്ന് ടേബിളുകളിലേക്ക് ഒച്ചിഴയുന്ന വേഗതയിൽ ഉദ്യോഗസ്ഥന്റെ കനിവിൽ മാത്രം നീങ്ങിയിരുന്നുവെങ്കിൽ, ഇന്ന് നിങ്ങളുെട അപേക്ഷകൾ മൊബൈലിൽ നിന്ന് സർക്കാർ ഡിപ്പാർട്ട്മെന്റുകളിലേക്ക് നേരിട്ട് ഡിജിറ്റൽ വേഗതയിൽ സഞ്ചരിക്കുന്നു. ഒരുദ്യോഗസ്ഥനു പോലും അനാവശ്യമായി ഫയലുകൾ പിടിച്ച് വെക്കാനോ, കൃത്യമായ കാരണമില്ലാതെ ആവശ്യം നിഷേധിക്കാനോ സാധിക്കാത്ത അത്ര സുതാര്യത ഉറപ്പാക്കുന്നു. ജനം ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നു. കൈക്കൂലിക്ക് വകുപ്പില്ലാതെ ആകുന്നു. ഇത് കേവലം ഡിജിറ്റലൈസേഷനല്ല, ഇത് സർക്കാർ സേവനങ്ങളുടെ ജനാധിപത്യവത്കരണമാണ്. പഞ്ചായത്ത്, മുനിസി്പാലിറ്റി, കോർ്പറേഷൻ ഓഫീസുകളിലായി ചിതറിക്കിടന്ന സർവ്വീസുകളെ K-SMART നിങ്ങളുടെ മൊബൈലിലെ ഒറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കുകയാണ്. കൺവീനിയൻസ് മാത്രമല്ല, K-SMART, സമൂഹത്തിന്റെ മൈൻഡ്സെറ്റ് മാറ്റുകയാണ്.  

ഒരു കോടി പത്ത് ലക്ഷത്തിലധികം ഫയലുകൾ ഇതിനകം കെ-സ്മാർട്ടിന്റെ ഡാഷ്ബോർഡിൽ വന്നു. അതിൽ 86 ലക്ഷവും അപ്രൂവ് ചെയ്ത് അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ കിട്ടിക്കഴിഞ്ഞു. അതാണ് ഇതിന്റെ ബ്യൂട്ടിയും ഇംപാക്റ്റും. ദാ നിങ്ങൾ ഈ വാർത്ത കേൾക്കുമ്പോഴും കെ-സ്മാർട്ടിന്റെ ഡാഷ് ബോർഡിൽ അപേക്ഷകൾ ഓൺലൈനായി വരികയും ഓരോ അപേക്ഷയും അതിന്റെ ‍ഡിജിറ്റൽ ഓഥന്റിക്കേഷൻ പൂർത്തിയാക്കി, മനുഷ്യന് ചെയ്യാൻ കഴിയുന്നതിലും പത്തിരട്ടി സൂക്ഷ്മതയോടെ വേരിഫിക്കേഷനുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ അപേക്ഷകന് നൽകിക്കൊണ്ടിരിക്കുന്നു, അതും മണിക്കൂറുകൾക്കുള്ളിൽ, ചിലത് മിനുറ്റുകൾക്കുള്ളിലും. ബിൽഡിംഗ് പെർമിറ്റ്, വസ്തുവിന്റെ കരം ഒടുക്കുന്നത്, ബിസിനസ്സ് പെർമിറ്റുകൾ, ജനന സർ്ട്ടിഫിക്കേറ്റ്, പുതിയ ജനന രജിസ്ട്രേഷൻ, ജനന സർട്ടിറഫിക്കേറ്റിലെ പേര് തിരുത്തുന്നത്, ബിൽഡിംങ്ങിന്റെ ഓണർഷിപ് ചെയ്ഞ്ച് ഇങ്ങനെ നൂറുകണക്കിന് സർവ്വീസുകൾ ജനകീയമായി.സർക്കാർ സർവ്വീസുകൾ ഡിജിറ്റലായി എന്നുമാത്രമല്ല, കെ സ്മാർട്ട് ഉണ്ടാക്കിയ മാറ്റം. ആരും പറയാത്ത, എന്നാൽ ഞെട്ടിപ്പിക്കുന്ന പരിവർത്തനം എന്താണെന്ന് വെച്ചാൽ, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ വന്ന മാറ്റമാണ്. 3,86,000 ഫയലുകൾ ഉദ്യോഗസ്ഥർ നോക്കിയതും തീർപ്പാക്കിയതും അവധി ദിവസങ്ങളിലാണ്. ഓർക്കണം, കൃത്യമായി ഓഫീൽ വരികയോ പണിയെടുക്കുകയോ ചെയ്യില്ല എന്ന് ആക്ഷേപമുള്ള ഒരുവിഭാഗം സർക്കാർ ഉദ്യോഗസ്ഥരുള്ള നാട്ടിലാണ്, ഒരു പുതിയ സിസ്റ്റം, ഞാറാഴ്ചകളിലും, മറ്റ് അവധി ദിനങ്ങളിലും അവരെ വർക്ക് ചെയ്യാൻ പ്രേരിപ്പിച്ചതും റിസൾട്ട് ഉണ്ടാക്കിയതും. അതാണ് ഇംപാക്റ്റ്. ഡിജിറ്റലൈസ് ചെയ്യുന്ന സിസ്റ്റത്തിന്റെ ഇംപാക്റ്റ്. അത്രലളിതമായി സർക്കാർ സംവിധാനത്തെ കെ-സ്മാർട്ട് മാറ്റിയിരിക്കുന്നു. ഞാൻ ഇപ്പോൾ ഫ്രീയാണ്, കുറച്ച് ഫയല് നോക്കാം എന്ന് ഒരു ഞാറായ്ഴ്ച ഉച്ചനേരത്ത് ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനോ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനോ തോന്നിയാൽ, ഓഫീസും ഫയലും അയാളുടെ ഫോണിനകത്തുണ്ട് എന്നർത്ഥം. അതിന്റെ ഗുണഭോക്താവ് സാധാരണക്കാരനാണ് എന്നതാണ് അതിന്റെ ഇംപാക്റ്റ്. അപൂർവ്വവും അവിശ്വസനീയവുമായ ഒരു കാര്യം പറയട്ടെ, ഒരുപക്ഷെ ഭൂരിപക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചുള്ള ധാരണ തിരുത്തിയെഴുതുന്ന ഒന്നാണ്. ധാരാളം ഫയലുകൾ അപ്രൂവ് ചെയ്തിരിക്കുന്നത് പുലർച്ചെ 4-നും 5-നും ഒക്കെയാണ്. അതായത്, ആ സമയം ഉണർന്ന് സർക്കാർ ഫയലുകൾ തീർപ്പാക്കുന്ന മനോഭാവമുള്ള ഉദ്യോഗസ്ഥരുള്ള നാടാണിത്. പുലർച്ചെ മാത്രമല്ല, പാതിരാത്രിയിലും ഞാറാഴ്ചകളിലുമൊക്കെ ഫയലുകൾ അപ്രൂവലാകുന്നു. 

9000 കോടി രൂപയ്ക്ക് മുകളിലാണ് കെ-സ്മാർട്ട് സിസ്റ്റത്തിലൂടെ സർക്കാർ ഖജനാവിലേക്കെത്തിയ റെവന്യൂ. പണമിടപാടുകളിലും ബജറ്റിംഗിലും ഡിജിറ്റലൈസേഷൻ വന്നത്, മാനുപുലേഷനുകൾ കുറച്ചു. ഒരിക്കലും സിസ്റ്റം ഡ്രിവാണാകാൻ സാധിക്കില്ല എന്ന് കരുതിയ തദ്ദേശ ഭരണ സംവീധാനത്തെയാണ് ഡിജിറ്റലൈസേഷനിലൂടെ സർക്കാർ സർവ്വീസുകൾ ലളിതവും കാര്യക്ഷമവുമാക്കിയിരിക്കുന്നത്. ഓരോരോ അപേക്ഷകളിൽ,  അപേക്ഷകനിൽ നിന്ന് വാങ്ങുന്ന പണത്തിൽ കൃത്രിമം കാണിച്ച് ഖജനാവിന് നഷ്ടം വരുന്ന നിരവധി പഴുതുകൾ നമ്മുടെ സിസ്റ്റത്തിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് ഓഫീസുകളിലും മറ്റും പോയിരിക്കുന്നവർക്ക് അറിയാം. അതെല്ലാം ഒരുപരിധിവരെ കെ-സ്മാർട്ടിലൂടെ അവസാനിച്ചിരിക്കുന്നു.

Kerala is undergoing a quiet but significant digital transformation through K-SMART (Kerala Solutions for Managing Administrative Reformation and Transformation), a unified platform that brings hundreds of local self-government services, including birth and death certificates, building permits, tax payments, trade licenses, and registrations, into a single online system accessible from anywhere. The initiative has simplified government procedures, reduced delays, improved transparency, and minimized corruption by enabling faster digital verification and direct service delivery, often within minutes or hours. With over 11 million applications processed and a large majority already approved, the platform has not only made public services more efficient but also reshaped administrative work culture, with officials clearing files even during holidays and early morning hours through mobile access. The system has also strengthened financial accountability, generating significant revenue for the state and reducing manipulation in transactions and budgeting, ultimately making governance more accessible, transparent, and citizen-focused while transforming the functioning of local administration.

banner Digital Governance Kerala digital transformation Kerala e governance India India K-Smart Kerala Kerala administration reform Kerala digital services Kerala public services local self government services online government services transparent governance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക

22 March 2026

കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം

22 March 2026

രഹസ്യ അറകളിലെഎണ്ണശേഖരം

21 March 2026

റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം

21 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക
  • കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം
  • രഹസ്യ അറകളിലെഎണ്ണശേഖരം
  • റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം
  • ബയോഗ്യാസ് ശൃംഖല വിപുലീകരിച്ച് കേന്ദ്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡയപ്പറിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ, ശ്രദ്ധ നേടി അനാമിക
  • കപിൽ ദേവിന്റെ ബിസിനസ് സാമ്രാജ്യം
  • രഹസ്യ അറകളിലെഎണ്ണശേഖരം
  • റാപ്പിഡോ ബൈക്ക് ടാക്സിക്കെതിരെ പ്രതിഷേധം
  • ബയോഗ്യാസ് ശൃംഖല വിപുലീകരിച്ച് കേന്ദ്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil