ശ്രീ ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ  ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തും സമീപ മേഖലകളിലും വൻതോതിലുള്ള അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് നഗരത്തിന്റെ വളർച്ച വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Palakkad Sports Hub Inauguration and Transformation

പാലക്കാടിന്റെ കായിക മേഖലയ്ക്കും വികസനത്തിനും പദ്ധതി മുതൽക്കൂട്ടാകുമെന്ന് മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ പറഞ്ഞു. ദേവസ്വം ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കാനും അതുവഴി ക്ഷേത്രത്തിന് അർഹമായ വരുമാനം കണ്ടെത്താനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു.

ഗ്രൗണ്ട് ഉൾപ്പെടുന്ന ആദ്യ ഘട്ടം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അറിയിച്ചു. രണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ ഉൾപ്പെടുന്ന സ്പോർട്സ് ഹബ് സജ്ജമാകുന്നതോടെ കൂടുതൽ ബിസിസിഐ മത്സരങ്ങൾ ജില്ലയിലേക്ക് എത്തുമെന്നും  കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു

Minister MB Rajesh inaugurates the Palakkad Sports Hub, a KCA project set to boost urban growth and local sports. The first phase, including two cricket grounds, is expected to be completed within 18 months.

Share.

Comments are closed.

Exit mobile version