രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതുച്ചേരിയിൽ 2700 കോടി രൂപയുടേയും മധുരയിൽ 4000 കോടിയുടേയും വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനത്തിനു പിന്നാലെയാണ് മോഡിയുടെ തമിഴ്നാട് സന്ദർശനം.

പുതുച്ചേരിയിൽ അടിസ്ഥാന സൗകര്യങ്ങൾ, നഗര സേവനങ്ങൾ, വ്യാവസായിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനം, മാണ് പ്രധാനമന്ത്രി നിർവഹിക്കുക. പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം ഇ-ബസുകളുടെ ഉദ്ഘാടനം, സ്മാർട്ട് സിറ്റി മിഷന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സിറ്റി ഇൻവെസ്റ്റ്മെന്റ്സ് ടു ഇന്നൊവേറ്റ്, ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റെയിൻ സംരംഭത്തിന് കീഴിലുള്ള സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്കുള്ള ടെൻമെന്റുകൾ, പുതുച്ചേരി സർക്കാരിന്റെ പ്രധാനപ്പെട്ട മലിനജല, ജലവിതരണ മേഖലാ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ളവ നിർവഹിക്കും.
കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും, മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 4,400 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളാണ് പ്രധാനമന്ത്രി മധുരയിൽ ഉദ്ഘാടനം ചെയ്യുക.
Prime Minister Narendra Modi visits Tamil Nadu and Puducherry to inaugurate development projects worth ₹6,700 crore, focusing on smart cities, e-mobility in Puducherry, and infrastructure in Madurai.
