Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » KHSR പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരൻ
News Update

KHSR പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരൻ

മാറ്റങ്ങൾ നിർമ്മാണ ചെലവും വലിയ തോതിൽ കുറയ്ക്കുന്നതാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പരിഷ്കരിച്ച പദ്ധതി പ്രകാരം, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ഇടനാഴി 3 മണിക്കൂർ 20 മിനിറ്റിനുള്ളിൽ ഈ ദൂരം പിന്നിടും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൊത്തം 21 സ്റ്റേഷനുകളാണ് ഈ പാതയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
News DeskBy News Desk3 March 2026Updated:3 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിർദിഷ്ട കേരള ഹൈ-സ്പീഡ് റെയിൽ (KHSR) പാതയുടെ പുതുക്കിയ രൂപകൽപ്പനാ നിർദേശം പുറത്തിറക്കി മെട്രോമാൻ ഇ. ശ്രീധരൻ. മാറ്റങ്ങൾ നിർമ്മാണ ചെലവും വലിയ തോതിൽ കുറയ്ക്കുന്നതിനൊപ്പം പദ്ധതി പൂർത്തീകരണം വേഗത്തിലാക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരിച്ച പദ്ധതി പ്രകാരം, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ഇടനാഴി, 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാനാകുന്ന തരത്തിലാകുമെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ പുതുതായി തുറന്ന ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് അദ്ദേഹം പങ്കുവെച്ചത്. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ടയും ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ‌പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചെലവ് 56,500 കോടി രൂപയായി കണക്കാക്കുന്നു, നേരത്തെ ഇത് 80000 കോടി രൂപയായിരുന്നു.

Kerala High-Speed Rail Project E Sreedharan

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൊത്തം 21 സ്റ്റേഷനുകളാണ് ഈ പാതയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സ്റ്റേഷനുകൾ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഇത് കാസർകോട്ടേക്കും പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലേക്കും നീട്ടാൻ പദ്ധതിയുണ്ട്.

സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് മുന്നോട്ട് വെക്കുന്നതെന്ന് ഇ. ശ്രീധരൻ പറയുന്നു. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത കടന്നു പോവുക. ആർആർടിഎസിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വന്ദേ ഭാരത് ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹി – മീററ്റ് ആർആർടിഎസ് ഓടുന്നത് മിനിമം 30 രൂപ ടിക്കറ്റ് നിരക്കിലാണ്. ആർആർടിഎസിനെക്കാൾ കുറവാകും തന്റെ പദ്ധതിയിലെ ടിക്കറ്റ് നിരക്ക് എന്നാണ് ശ്രീധരൻ പറയുന്നത്.

Metroman E. Sreedharan proposes a revised Kerala High-Speed Rail (KHSR) connecting Thiruvananthapuram to Kannur in 3.5 hours. Explore the list of 21 stations and the new ₹56,500 crore cost-effective model

21 stations Kerala high speed rail affordable high speed rail Kerala banner E Sreedharan Metroman Kerala high-speed rail Kerala infrastructure news Kerala Railway Development KHSR project SilverLine Alternative Thiruvananthapuram Kannur travel time Thiruvananthapuram to Kannur high speed train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil