പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും വ്യോമഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് യുഎഇ. ഇതിനായി അയൽരാജ്യങ്ങളുമായും ജിസിസി രാഷ്ട്രങ്ങളുമായും സഹകരിച്ച് ‘സുരക്ഷിത ആകാശപാതകൾ’ തുറന്നിരിക്കുകയാണ് രാജ്യം. നിലവിൽ മണിക്കൂറിൽ 48 വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തി വരുംദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. ഐസിഎഒ മാനദണ്ഡം അനുസരിച്ച് പ്രാദേശിക എമർജൻസി പ്ലാനുകൾ സജീവമാക്കിയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

UAE safe air corridors for aviation

യാത്രാ തടസ്സം കാരണം കുടുങ്ങിക്കിടക്കുന്നവർക്ക് മുൻഗണന നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. മാർച്ച് ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം 60 വിമാനങ്ങളിലായി 17000ത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അടുത്ത ഘട്ടത്തിന്റെ ഭാഗമായി 80 സർവീസുകളിലായി 27000ത്തോളം യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളുടെ പതിവ് സർവീസുകൾ പൂർണമായി പുനരാരംഭിച്ചിട്ടില്ല. എന്നാൽ ഫ്ലൈ ദുബായ് പരിമിതമായ തരത്തിൽ സർവീസ് നടത്തുന്നുണ്ട്. നിലവിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്രയും വേഗം മാറ്റുന്നതിനാണ് എയർലൈനുകൾ പ്രഥമ പരിഗണന നൽകുന്നത്.

To ensure aviation safety during the Gulf conflict, the UAE has launched safe air corridors capable of handling 48 flights per hour. Learn about the repatriation efforts and ICAO-backed safety plans

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version