കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയയിലും രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ വിശേഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ വിവാഹം കഴിഞ്ഞതിനു പിന്നാലെ തെലങ്കാനയിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് നൽകുക. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവാഹശേഷം കുടുംബത്തോടൊപ്പം തെലങ്കാനയിലെ തുംമനേപേട്ടയിലുള്ള നാട് സന്ദർശിച്ച വേളയിലാണ് വിജയ് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
ഏഴ് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. 2018ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം വൻ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി. ഉദയ്പൂരിൽെവച്ച് തെലുങ്ക് ബ്രാഹ്മണ രീതിയിലായിരുന്നു വിവാഹം.
Following his wedding with Rashmika Mandanna, Vijay Deverakonda has pledged scholarships for Class 9 & 10 students across 44 government schools in Achampet, Telangana.
