ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് (Charles de Gaulle) എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ (Air India). പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ഉയർന്ന ഡിമാൻഡ് നിറവേറ്റുന്നതിനായാണ് നീക്കം. എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കുള്ള വിമാന സർവീസുകൾ തുടർന്നും പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മസ്കറ്റിനും ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ അധിക വിമാന സർവീസുകൾ ആരംഭിച്ചിട്ടുമുണ്ട്.

Air India Extra Flights Toronto Frankfurt Paris

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ മാർച്ച് 5 മുതൽ 11 വരെ ഡൽഹിക്കും ടൊറന്റോയ്ക്കും ഇടയിൽ മൂന്ന് അധിക വിമാന സർവീസുകൾ നടത്തുമെന്നും ഡൽഹിക്കും ഫ്രാങ്ക്ഫർട്ടിനും ഇടയിൽ മൂന്ന് വിമാന സർവീസുകൾ നടത്തുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ മാർച്ച് 7 മുതൽ 10 വരെ ഡൽഹിക്കും പാരിസിനും ഇടയിൽ ഒരു വിമാനം സർവീസ് നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Air India to operate additional flights from Delhi to Toronto, Frankfurt, and Paris between March 5 and 11, 2026, to meet high demand amid the West Asia situation. Air India Express also increases services to Muscat

Share.

Comments are closed.

Exit mobile version