‘ഷിപ്പ്ബിൽഡിംഗ് പോളിസി 2026’ പുറത്തിറക്കി തമിഴ്‌നാട് സർക്കാർ. വെരി ലാർജ് ക്രൂഡ് കാരിയറുകൾ (VLCC) ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള കപ്പൽ നിർമ്മാണ രംഗത്ത് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം. നയം അനുസരിച്ച് കുറഞ്ഞത് ₹1,000 കോടി നിക്ഷേപവും 1,000 തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന കപ്പൽശാലകൾക്ക് ഘടനാപരമായ സഹായ പാക്കേജ് ലഭിക്കും.
യോഗ്യരായ നിക്ഷേപകർക്ക് സംസ്ഥാന ഓഹരി പങ്കാളിത്തം, അസറ്റ് ലീസ് മാതൃക, ക്യാപിറ്റൽ സബ്സിഡി, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്സ് (PLI) എന്നിവ ഉൾപ്പെടെയുള്ള നാല് പ്രോത്സാഹന സംവിധാനങ്ങളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുക്കാം. പദ്ധതി നടപ്പാക്കുന്നതിനായി സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്‌നാടിനു (SIPCOT) കീഴിൽ പ്രത്യേക നിയമസ്ഥാപനമായ സ്പെഷ്യൽ പർപസ് വെഹിക്കിൾ (SPV) രൂപീകരിക്കും. കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏജൻസിയെയും പ്രധാന പങ്കാളിയായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
₹6,000 കോടി വരെ വരുന്ന പ്രധാന കപ്പൽശാല ആസ്തികൾ — ഭൂമി ഒഴികെ — വാങ്ങി തിരികെ ലീസ് നൽകുന്ന ‘ബൈ-അൻഡ്-ലീസ്-ബാക്ക്’ മാതൃകയാണ് നയത്തിന്റെ പ്രധാന സവിശേഷത. എസ്പിവി വഴി സർക്കാർ ആവശ്യമായ യന്ത്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നിക്ഷേപം നടത്തുകയും പിന്നീട് അവ കമ്പനിക്ക് ലീസ് അടിസ്ഥാനത്തിൽ തിരിച്ചുനൽകുകയും ചെയ്യും. സംസ്ഥാനത്തിന്റെ ആകെ വാർഷിക ചെലവ് ₹1,000 കോടിയായി പരിമിതപ്പെടുത്തും.
₹50 കോടി മുകളിലുള്ള നിക്ഷേപം നടത്തി ഉൽപ്പാദനത്തിന്റെ കുറഞ്ഞത് 50 ശതമാനം കപ്പൽശാലകൾക്ക് വിതരണം ചെയ്യുന്ന ഘടക നിർമ്മാതാക്കൾക്കും തമിഴ്‌നാട് ഇൻഡസ്ട്രിയൽ പോളിസി 2021 പ്രകാരം പ്രോത്സാഹനം ലഭിക്കും. കേന്ദ്രത്തിന്റെ ₹69,725 കോടി മാരിടൈം വികസന പദ്ധതികളോടൊപ്പം ചേരുന്ന തമിഴ്നാട് ഷിപ്പ്ബിൽഡിംഗ് പോളിസി 2026 അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ തുടരും.
Tamil Nadu launches ‘Shipbuilding Policy 2026’ to become a global hub for VLCC and high-value vessels. The policy offers incentives for ₹1,000Cr+ investments and aligns with the Centre’s ₹69,725Cr maritime vision
