ഇസ്രായേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു ഫോൺകോൾ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈൻ ഹസ്സൻ മിർസ. ഗൾഫ് സംഘർഷത്തെക്കുറിച്ച് എൻഡിടിവിയുമായി സംസാരിക്കവേയാണ് ഹുസൈൻ മിർസ ഈ അഭിപ്രായം ഉന്നയിച്ചത്.

PM Modi Middle East Conflict Mediation

ഇസ്രായേൽ-ഇറാൻ മേധാവികളുമായി നരേന്ദ്ര മോഡിക്കുള്ള വ്യക്തിപരമായ ബന്ധം ചൂണ്ടിക്കാണിച്ച ഹസ്സൻ മിർസ ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങൾക്ക് തുടക്കമിടാമെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോഡിയുടെ ഇടപെടലും പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകനേതാക്കൾക്കിടയിലുള്ള മോഡിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളിൽ നിർണായകമാണെന്നും യുഎഇ അംബാസഡർ പറയുന്നു.

ഇറാൻ-ഇസ്രായേൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ മണ്ണ് ആർക്കും ആക്രമണങ്ങൾക്കായി വിട്ടുനൽകില്ല. “എന്തിനാണ് ഞങ്ങൾ ഇതിൽ ഇടപെടുന്നത് എന്ന് സത്യസന്ധമായി പറഞ്ഞാൽ എനിക്കറിയില്ല. ഇതിൽ ഭാഗമാകേണ്ട യാതൊരു കാര്യവും യുഎഇക്കില്ല,” അദ്ദേഹം പറഞ്ഞു.

UAE Ambassador Hussain Hassan Mirza states that PM Narendra Modi’s personal ties with leaders in Israel and Iran could be the key to ending the regional conflict. Read more on India’s role in West Asia peace.

Share.

Comments are closed.

Exit mobile version