ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളും അവരുടെ കുടുംബങ്ങളും മുംബൈയിലെ പ്രോപ്പർട്ടി വിപണിയിൽ വമ്പൻ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സൂപ്പർതാരം രോഹിത് ശർമ്മ, സഹീർ ഖാൻ എന്നിവരുടെ കുടുംബാംഗങ്ങൾ മുംബൈ റിയൽ എസ്റ്റേറ്റിൽ 65 കോടിയിലധികം നിക്ഷേപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Cricketers investment in Mumbai real estate

സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷ യാദവ് മുംബൈയിലെ ദിയോനാർ പ്രദേശത്ത് 7.18 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് ആണ് സ്വന്തമാക്കിയത്. ഗോദ്‌റെജ് സ്കൈ ടെറസസ് പ്രോജക്റ്റിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 ഫെബ്രുവരി 20നാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവിഷ യാദവ് ഇതേ കെട്ടിടത്തിലെ 17, 18 നിലകളിലെ മറ്റ് രണ്ട് അപ്പാർട്ടുമെന്റുകൾ ₹21 കോടിയിലധികം വിലയ്ക്ക് വാങ്ങിയിരുന്നു ഇപ്പോൾ 18ആം നിലയിൽ മൂന്നാമത്തെ അപ്പാർട്ട്മെന്റ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദേഹ് മുംബൈ പ്രഭാദേവിയിൽ 26.30 കോടി രൂപയുടെ ആഡംബര അപ്പാർട്ട്മെന്റ് ആണ് വാങ്ങിയത്. അഹൂജ ടവേഴ്‌സിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിന് ഏകദേശം 2,760 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2025 ഡിസംബർ 12നാണ് റജിസ്ട്രേഷൻ കഴിഞ്ഞത്. അടുത്തിടെ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും അലിബാഗിൽ ₹ 37.86 കോടിക്ക് 5 ഏക്കറിലധികം ഭൂമി വാങ്ങിയിരുന്നു. മുൻ താരം സഹീർ ഖാനും കുടുംബാംഗങ്ങളും മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയിട്ടുണ്ട്. എൽഫിൻസ്റ്റോൺ റോഡിലെ ഇന്ത്യാബുൾസ് സ്കൈ കെട്ടിടത്തിൽ ഏകദേശം 11 കോടി രൂപയുടെ അപാർട്മെന്റാണ് സ്വന്തമാക്കിയത്. 

Indian cricket stars Suryakumar Yadav, Rohit Sharma, and Zaheer Khan’s families invest over ₹65 crore in luxury Mumbai properties. Get the full breakdown here

Share.

Comments are closed.

Exit mobile version