ഇന്ത്യയിലെ കമ്പനിയുടെ ആദ്യ നിർമാണകേന്ദ്രം സ്ഥാപിക്കാൻ ജാപ്പനീസ് ഇലക്ട്രോണിക് ഘടക നിർമ്മാതാക്കളായ ഹിറോസ് ഇലക്ട്രിക് ലിമിറ്റഡ് (Hirose Electric). ഏകദേശം ₹100 കോടി മുതൽമുടക്കിലുള്ള കമ്പനിയുടെ ആദ്യ ഇന്ത്യൻ നിർമാണകേന്ദ്രം തമിഴ്‌നാട്ടിലാണ് വരുന്നത്. ആദ്യ ഘട്ട പദ്ധതി ഏകദേശം 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമേ കൃത്യതയുള്ള കണക്ടറുകളും ഇലക്ട്രോണിക് ഘടകങ്ങളും നിർമ്മിക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Hirose Electric Tamil Nadu plant

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും വ്യവസായ മന്ത്രി ടി.ആർ.ബി. രാജയുടെയും സാന്നിധ്യത്തിൽ ഹിറോസ് ഇലക്ട്രിക് ലിമിറ്റഡ് പ്രതിനിധികൾ തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം കൈമാറി. ആഗോളതലത്തിൽ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി എട്ട് ഫാക്ടറികളാണ് ഹിറോസ് ഇലക്ട്രിക് നടത്തുന്നത്. പുതിയ നിർമാണകേന്ദ്രം പ്രവർത്തനസജ്ജമാകുന്നതോടെ ദക്ഷിണേഷ്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

Japanese giant Hirose Electric signs an MoU with the Tamil Nadu government to set up its first Indian manufacturing unit. A ₹100 crore investment focused on precision connectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version