രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (Commercial LPG) വിതരണത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രതിമാസ വാണിജ്യ പാചകവാതക ആവശ്യകതയുടെ 20 ശതമാനം സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് എണ്ണ കമ്പനികൾ നേരിട്ട് വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

പടിഞ്ഞാറൻ ഏഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായതോടെ സ്കൂളുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
Union Minister Hardeep Singh Puri announces a new LPG policy. To curb black marketing, 20% of commercial gas will be directly distributed via oil companies
