രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). 11 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ നടത്തിയ പഠനത്തിനു ശേഷമാണ് 18 കേന്ദ്രങ്ങൾ വാട്ടർ മെട്രോയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിലും വാട്ടർ മെട്രോ തുടങ്ങാനുള്ള പഠനങ്ങൾ പൂർത്തിയായിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ടും കൊച്ചി മെട്രോ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് 18 കേന്ദ്രങ്ങളിൽ സാധ്യത പഠനം നടത്താൻ കെഎംആർഎല്ലിനെ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയത് കൊച്ചിയിലാണ്. നിലവിൽ എട്ട് കോടി രൂപയുടെ കൺസൾട്ടൻസി വരുമാനവും കൊച്ചി മെട്രോയ്ക്കുണ്ട്. കൊല്ലം, ആലപ്പുഴ എന്നിവയ്ക്കു പുറമേ ശ്രീനഗർ, ഗുവാഹത്തി, തേജ്പുർ, ദിബ്രുഗഡ്, പാട്ന, വാരാണസി, അയോധ്യ, പ്രയാഗ്രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, ആൻഡമാൻ എന്നിവിടങ്ങളാണ് പഠനം പൂർത്തിയാക്കിയ പ്രധാന കേന്ദ്രങ്ങൾ.
ഇതിനുപുറമേ ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിലെ പഠനം പുരോഗമിക്കുന്നുമുണ്ട്. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന ജലമേഖലകളിൽ നഗര ഗതാഗതത്തിനായി വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം.
KMRL has submitted a feasibility report to launch Water Metro services in 18 locations across 11 states, including Kollam and Alappuzha. The study, commissioned by the Union Ministry,
