പുതിയ മഹീന്ദ്ര ബിഇ 6 ഫോർമുല ഇ (Mahindra BE 6 Formula E) കാർ സ്വന്തമാക്കി തമിഴ് നടനും റേസറുമായ അജിത് കുമാർ. മഹീന്ദ്ര ഇലക്ട്രിക് എസ്യുവികളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ബിഇ 6 ഫോർമുല ഇ കാർ വാങ്ങിയ വിവരം അറിയിച്ചിരിക്കുന്നത്.

ഫോർമുല ഇ-യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച എസ്യുവിക്ക് മണിക്കൂറിൽ 202 കിലോമീറ്റർ വേഗതയാണുള്ളത്. എഫ്ഇ 2 (FE2) പതിപ്പിന് 23.69 ലക്ഷം രൂപയും അധിക സൗകര്യങ്ങളുള്ള എഫ്ഇ 3 (FE3) പതിപ്പിന് 24.49 ലക്ഷം രൂപയുമാണ് വില. ടാംഗോ റെഡ് (Tango Red) നിറത്തിലുള്ള വകഭേദമാണ് അജിത് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് ‘അജിത് കുമാർ റേസിങ്ങി’ലൂടെ താരം ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പോർഷെ 992 ജിടി 3 കപ്പ് വിഭാഗത്തിൽ 24എച്ച് സീരീസിൽ പങ്കെടുത്ത അദ്ദേഹം ഈ വർഷത്തെ ലെ മാൻസ് കപ്പിലും പങ്കെടുക്കും.
tamil superstar and racer ajith kumar adds the tango red mahindra be 6 formula e edition to his collection. explore the price, speed, and features of ajith’s new electric suv.
