ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം നേടി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും (Hardik Pandya) പങ്കാളി മഹിക ശർമയും (Mahieka Sharma) ചേർന്ന് ഗ്രൗണ്ടിൽ വെച്ചുള്ള റൊമാന്റിക് വീഡിയോയും വൈറലായി. ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം വൈറലായതോടെ താരത്തിനും പങ്കാളിക്കുമെതിരെ സൈബർ അറ്റാക്കുമുണ്ടായി. ഇതോടെ മഹിക ശർമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ് ആരാധകർ. ഇന്ത്യയിലെ മുൻനിര ഡിസൈനർമാരുടെ മോഡലിംഗ് മുതൽ പ്രമുഖ സിനിമകളിലും പരസ്യങ്ങളിലും മുഖം കാണിച്ചതുവരെ നീളുന്നതാണ് മഹികയുടെ ഫാഷൻ-എന്റർടെയ്ൻമെന്റ് കരിയർ.

ഇക്കണോമിക്സ്-ഫിനാൻസ് ബിരുദധാരിയായ മഹിക കോളേജ് പഠനകാലത്ത് ബാസ്കറ്റ്ബോൾ താരം കൂടിയായിരുന്നു. ഇതിനു പുറമെ മഹിക ഒരു ‘സർട്ടിഫൈഡ് ലീൻ സിക്സ് സിഗ്മ ബ്ലാക്ക് ബെൽറ്റ്’ (Six Sigma Black Belt) ഹോൾഡർ കൂടിയാണെന്നത് അവരുടെ പ്രൊഫഷണൽ മികവ് വ്യക്തമാക്കുന്നു. നിലവിൽ മുഴുവൻ സമയ മോഡലായും നടിയായും കരിയർ പിന്തുടരുകയാണ് അവർ. അനിത ഡോംഗ്രെ, ഋതു കുമാർ, തരുൺ തഹിലിയാനി, മനീഷ് മൽഹോത്ര, അമിത് അഗർവാൾ തുടങ്ങിയ ഇന്ത്യയിലെ മുൻനിര ഡിസൈനർമാരോടൊപ്പം പരസ്യ കാമ്പെയ്നുകളിലും ഫാഷൻ ഷോകളിലും അവർ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്. സബ്യസാച്ചി, കാമ ആയുർവേദ, ടോമി ഹിൽഫിഗർ ഇന്ത്യ, യൂണിക്ലോ, വിവോ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടേയും മോഡലാണ് മഹിക.
അഭിനയ രംഗത്തും മഹിക ഇതിനകം കഴിവുതെളിയിച്ചിട്ടുള്ള മഹിക നിരവധി മ്യൂസിക് വീഡിയോകളിലും, സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവേക് ഒബ്റോയിയെ നായകനാക്കി ഒമുങ് കുമാർ സംവിധാനം ചെയ്ത പ്രധാനമന്ത്രി മോഡിയുടെ ബയോപിക്ക്, ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഒർലാൻഡോ വോൺ ഐൻസീഡൽ സംവിധാനം ചെയ്ത ഇൻടു ദി ഡസ്ക് എന്ന ഡോക്യുമെന്ററി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2024ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിൽ മോഡൽ ഓഫ് ദി ഇയർ കിരീടം നേടിയ മഹിക, എല്ലെ മാഗസിൻ മോഡൽ ഓഫ് ദി സീസണിന്റെ കവർ പേജിലും പ്രത്യക്ഷപ്പെട്ടു. സാമൂഹിക സേവനത്തിലും മുൻപന്തിയിലുള്ള മഹിക ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശുചിത്വത്തിനുമായി പ്രവർത്തിക്കുന്ന എൻജിഒകളിൽ സജീവമാണ്.
Discover more about Mahieka Sharma, the accomplished model and actress often seen supporting Hardik Pandya. From her Six Sigma Black Belt to her roles in the PM Modi biopic, learn about her impressive career in fashion and finance.
