ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസിൽ (Agnikul Cosmos) 25 കോടി രൂപ നിക്ഷേപിക്കാൻ തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (TIDCO) വഴിയാണ് നിക്ഷേപം നടത്തുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ‘സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്‌മെന്റ് പോളിസി 2025’ന്റെ ഭാഗമായാണ് ഈ നീക്കം.

കുലശേഖരപട്ടണത്തിന് സമീപം തമിഴ്‌നാട് സർക്കാർ അനുവദിച്ച 300 ഏക്കർ സ്ഥലത്ത് സംയോജിത സ്പേസ് കാമ്പസ് വികസിപ്പിക്കാനും ബഹിരാകാശ വാഹന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഈ തുക വിനിയോഗിക്കും. ചെറുകിട ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ‘അഗ്നിബാൻ’ (Agnibaan) എന്ന റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അഗ്നികുൽ. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും വീണ്ടെടുക്കാവുന്ന (Fully Recoverable) ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.
the tamil nadu government, via tidco, is investing ₹25 crore in agnikul cosmos. the funds will develop a new space campus in kulasekharapatnam and accelerate the agnibaan rocket project