Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമൻ ഗുപ്തയുടെ നിക്ഷേപം നേടിയ ‘ഫുൽവ’
Startups

അമൻ ഗുപ്തയുടെ നിക്ഷേപം നേടിയ ‘ഫുൽവ’

പാരമ്പര്യവും പുതുമയും കോർത്തിണക്കി കോഴിക്കോടൻ ഹൽവയെ ലോകത്തിന് മുന്നിലെത്തിക്കുന്ന 'ഫുൽവ' സ്റ്റാർട്ടപ്പ് അമൻ ഗുപ്തയുൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് വലിയ നിക്ഷേപം സമാഹരിച്ചു. 24ലധികം വ്യത്യസ്ത രുചിക്കൂട്ടുകളുമായി മിഠായിത്തെരുവിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇനി ആഗോള പ്രീമിയം വിപണികളിലേക്കും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കും പടരും.
News DeskBy News Desk20 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോഴിക്കോടൻ ഹൽവയെ ആധുനിക വിപണിയിലെ പ്രീമിയം ബ്രാൻഡാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ഡി2സി (D2C) സ്റ്റാർട്ടപ്പാണ് ‘ഫുൽവ’ (Fulva). ഇപ്പോൾ വൻ നിക്ഷേപം സമാഹരിച്ച് ശ്രദ്ധ നേടുകയാണ് ബ്രാൻഡ്.  പ്രമുഖ ലൈഫ്സ്റ്റൈൽ ബ്രാൻഡായ ബോട്ടിന്റെ (boAt) സഹസ്ഥാപകൻ അമൻ ഗുപ്ത ഉൾപ്പെടെയുള്ള പ്രമുഖരാണ് ഫുൽവയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. സെയിൽത്രൂ വെഞ്ച്വേർസ് (SailThru Ventures) വഴിയാണ് തുക സമാഹരിച്ചത്.

aman gupta investment in fulva

മിഠായിത്തെരുവിൽ നിന്ന് ആഗോള വിപണിയിലേക്ക്
അറബി വ്യാപാരികളിലൂടെ കോഴിക്കോട്ടെത്തുകയും പിന്നീട് തനത് രുചിക്കൂട്ടിലൂടെ ലോകപ്രശസ്തമാവുകയും ചെയ്ത ഹൽവയെ, അതിന്റെ തനിമ ചോരാതെ തന്നെ പുതുതലമുറയ്ക്ക് പ്രിയപ്പെട്ട രീതിയിൽ അവതരിപ്പിക്കുകയാണ് ഫുൽവ. കോഴിക്കോട് സ്വദേശികളും സുഹൃത്തുക്കളുമായ സനു, തസ്റീഫ്, ഇർഫാൻ, ഷബാസ് എന്നിവരാണ് ഫുൽവയുടെ അമരക്കാർ. നിലവിൽ മാംഗോ, ടെൻഡർ കോക്കനട്ട്, ഗ്രീൻ ചില്ലി തുടങ്ങി 24ഓളം വൈവിധ്യമാർന്ന ഫ്ലേവറുകളാണ് ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്. ഫുൽവയുടെ കരുത്തുറ്റ സ്റ്റോറിടെല്ലിംഗും, പ്രീമിയം പാക്കേജിംഗും, ആഗോള വീക്ഷണവുമാണ് തന്നെ ആകർഷിച്ചതെന്ന് നിക്ഷേപത്തെക്കുറിച്ച് അമൻ ഗുപ്ത പ്രതികരിച്ചു.

വളർച്ചാ കണക്കുകൾ
ഇന്ത്യയിലെ ഡി2സി ഭക്ഷണ വിപണി 2025ഓടെ മൊത്തം വിപണിയുടെ 33 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാധ്യതകൾ ശരിവെക്കുന്നതാണ് ഫുൽവയുടെ വളർച്ചയും. നിലവിൽ പ്രതിമാസ വളർച്ച 30% എന്ന നിരക്കിൽ കുതിക്കുമ്പോൾ വാർഷിക വരുമാനം (ARR) ഏകദേശം ₹6.3 കോടിയാണ്. 15ലധികം രാജ്യങ്ങളിലേക്ക് ഫുൽവ ഉൽപ്പന്നങ്ങൾ എത്തിക്കുന്നു.

ഭാവി പദ്ധതികൾ
പുതിയ നിക്ഷേപം പ്രധാനമായും മാർക്കറ്റിംഗിനും വിതരണ ശൃംഖല വിപുലീകരിക്കാനുമാണ് ഉപയോഗിക്കുകയെന്ന് സ്റ്റാർട്ടപ്പ് പ്രതിനിധി വ്യക്തമാക്കി. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിലുള്ള ഡെലിവെറി ഉറപ്പാക്കും. ഹൽവ സ്റ്റഫ് ചെയ്ത ഈന്തപ്പഴം, കോക്കോ ബൈറ്റ്‌സ് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് ഉൾപ്പെടെയുള്ള പുതിയ പരീക്ഷണങ്ങളും ഫുൽവയ്ക്കുണ്ട്. പ്രാദേശിക വൈവിധ്യമാണ് കമ്പനി വളർച്ച കാണുന്ന മറ്റൊരു മേഖല. ഇതിന്റെ ഭാഗമായി തിരുനെൽവേലി ഹൽവ, ബോംബെ ഹൽവ, ഗാജർ ഹൽവ, ഒമാനി ഹൽവ, ടർക്കിഷ് ഹൽവ തുടങ്ങിയവ വരുംദിവസങ്ങളിൽ ഫുൽവയുടെ ബ്രാൻഡിംഗിൽ ലഭ്യമാകും.

വെല്ലുവിളികളും സാധ്യതകളും
ഹൽദിറാംസ്, ബിക്കാനീർവാല തുടങ്ങിയ വമ്പൻമാരും ബോംബെ സ്വീറ്റ് ഷോപ്പ് പോലുള്ള പുതിയ ഡി2സി ബ്രാൻഡുകളും അണിനിരക്കുന്ന 4.53 ബില്യൺ ഡോളറിന്റെ വലിയ വിപണിയിലേക്കാണ് ഫുൽവ മത്സരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഒരേപോലെ നിലനിർത്തുന്നതും, ആരോഗ്യപരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതും വലിയ വെല്ലുവിളിയാണ്. എങ്കിലും, മിഠായിത്തെരുവിലെ പാരമ്പര്യത്തെ ഗ്ലോബൽ പ്രീമിയം ബ്രാൻഡാക്കി മാറ്റാനുള്ള ഫുൽവയുടെ ശ്രമം ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തുതന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് ഉറപ്പാണ്.

boat co-founder aman gupta has invested in ‘fulva’, a d2c startup transforming traditional kozhikodan halwa into a global premium brand. discover their growth and expansion plans

aman gupta boat banner d2c food startups india fulva halwa startup indian sweets market 2026 kozhikode halwa brand kozhikode halwa global brand premium halwa flavors quick commerce snacks sailthru ventures
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil