വനിതാ തൊഴിലാളികൾക്കായി പ്രത്യേക പദ്ധഥിയൊരുക്കി മാതൃകയായി ടാറ്റാ മോട്ടോഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിൽ ഹാരിയർ, സഫാരി തുടങ്ങിയ കരുത്തൻ വാഹനങ്ങൾ അസംബിൾ ചെയ്യുന്നതിനായി ഭൂരിഭാഗവും യുവതികളായ തൊഴിലാളികളെ നിയമിച്ചാണ് ടാറ്റ ശ്രദ്ധനേടുന്നത്. ‘കൗശല്യ ലേർൺ ആൻഡ് ഏർൺ’ (Kaushalya Learn and Earn) എന്ന പരിശീലന പദ്ധതിയിലൂടെയാണ് ഇവർ ഈ രംഗത്തേക്ക് എത്തിയത്.

ഐടിഐ കഴിഞ്ഞവർക്കും പന്ത്രണ്ടാം ക്ലാസ് പാസായവർക്കും ജോലിയോടൊപ്പം ഡിപ്ലോമ പഠിക്കാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. നിലവിൽ 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിന് കീഴിൽ പരിശീലനം നേടുന്നുണ്ട്. ഇതിൽ 21 ശതമാനത്തോളം സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.
കേവലം ബിരുദം നേടുന്നതിനേക്കാൾ പ്രായോഗിക തൊഴിൽ പരിചയത്തിന് മുൻഗണന നൽകുന്നവരാണ് ഈ പ്ലാന്റിലെ ഭൂരിഭാഗം യുവതികളും. പൂനെയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നുമുള്ള സ്ത്രീകൾക്ക് പ്രൊഡക്ഷൻ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ടാറ്റയുടെ ഈ സംരംഭം വലിയ തുണയാകുന്നു.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടാറ്റ മോട്ടോഴ്സിലോ അവരുടെ അനുബന്ധ കമ്പനികളിലോ നൂറു ശതമാനം പ്ലേസ്മെന്റ് സഹായവും കമ്പനി ഉറപ്പുനൽകുന്നു. നിലവിൽ ആദ്യ ബാച്ചിലെ 69 സ്ത്രീകൾ പ്ലാന്റിലെ വിവിധ വിഭാഗങ്ങളിൽ ടീം ലീഡർമാരായി നേതൃനിരയിലേക്ക് ഉയർന്നു കഴിഞ്ഞു.
tata motors’ kaushalya program is transforming the lives of women in pune. learn how this ‘learn and earn’ initiative provides jobs and diploma education to thousands of female workers
