ആപ്പ് അടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിൽ വീൽചെയർ സൗഹൃദ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത്ത എന്നിവരുടെ ബെഞ്ച് ഇത് സൗകര്യത്തിന്റെ കാര്യമായി കാണാതെ അടിസ്ഥാന പ്രവേശനാവകാശമാണെന്ന് വിലയിരുത്തി.
ഭിന്നശേഷിക്കാരായ ആളുകൾ നേരിടുന്ന “ഫസ്റ്റ് മൈൽ–ലാസ്റ്റ് മൈൽ” ഗതാഗത പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. സിഎൻജി ഘടിപ്പിച്ചിരിക്കുന്ന പല ടാക്സികളിലും വീൽചെയറുകൾക്ക് മതിയായ ഇടമില്ലെന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടു. ഇതിന്റെ ഭാഗമായി, പ്രത്യേകമായി മാറ്റം വരുത്തിയ വാഹനങ്ങൾ അവതരിപ്പിക്കുകയും, ആപ്പ് വഴി അവ ബുക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. നഗര ഗതാഗത സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ ടാക്സികൾക്ക് ആക്സസിബിലിറ്റി നിർബന്ധമായ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.
The Supreme Court directs Indian authorities to ensure wheelchair-friendly facilities in app-based taxis. Highlighting “First Mile-Last Mile” connectivity as a basic right, the court calls for dedicated vehicles and modified CNG cabs for the differently-abled
