ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ്.കോമിന്റെ (Booking.com) ടോപ്പ് ടെൻ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ് 2026ൽ (Top 10 Trending Destinations of 2026) സ്ഥാനം പിടിച്ച് കൊച്ചി. ദക്ഷിണേന്ത്യയുടെ പ്രകൃതിഭംഗിയിലേക്കും സാംസ്കാരിക വൈവിധ്യങ്ങളിലേക്കുമുള്ള മനോഹര കവാടമെന്നാണ് ലിസ്റ്റിൽ ബുക്കിംഗ്.കോം കൊച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷവും മികച്ച ഭക്ഷണവും കാലാവസ്ഥയും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് കൊച്ചി മികച്ച അനുഭവം നൽകുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള എളുപ്പത്തിലുള്ള യാത്രയും നഗരത്തിന്റെ പൈതൃക ഭംഗിയും ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചീനവല, ആയുർവേദ മസാജുകൾ, ആർട്ട് കഫേകൾ, കൊച്ചി-മുസിരിസ് ബിനാലെ (Kochi-Muziris Biennale) എന്നിവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഫോർട്ട് കൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രങ്ങളും, ഐആർഎസ് പെർഫ്യൂം ഫാക്ടറി, സിനഗോഗ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ ആരാധനാലയങ്ങളും കൊച്ചി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളാണെന്ന് ബുക്കിംഗ്.കോം ശുപാർശ ചെയ്യുന്നു.

Kochi makes it to Booking.com’s prestigious Top 10 Trending Destinations list for 2026. Discover why the world is flocking to Kochi for its heritage, art, and serene coastal charm

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version