അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപകരായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC), ഇന്ത്യൻ എൻബിഎഫ്‌സിയായ സമ്മാൻ കാപ്പിറ്റലിനെ ഏറ്റെടുക്കുന്നു. ഏകദേശം 8,850 കോടി രൂപ (1 ബില്യൺ ഡോളർ) നിക്ഷേപിച്ചുകൊണ്ട് കമ്പനിയുടെ 41.5 ശതമാനം ഓഹരികളാണ് ഐഎച്ച്‌സി സ്വന്തമാക്കുന്നത്. വരും മാസങ്ങളിൽ ഓപ്പൺ ഓഫർ വഴി ഓഹരി പങ്കാളിത്തം 63.3 ശതമാനമായി ഉയർത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി 5,652 കോടി രൂപ സമ്മാൻ കാപ്പിറ്റലിന് ലഭിച്ചു കഴിഞ്ഞു.

IHC acquisition of Sammaan Capital stake

ഈ നിക്ഷേപത്തോടെ കേവലം ഭവനവായ്പകൾ മാത്രം നൽകുന്ന സ്ഥാപനത്തിൽ നിന്നും എംഎസ്എംഇ, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, സ്വർണ്ണ വായ്പകൾ എന്നിവ നൽകുന്ന വൈവിധ്യമാർന്ന എൻബിഎഫ്‌സിയായി മാറാനാണ് സമ്മാൻ കാപ്പിറ്റൽ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 230 ബില്യൺ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന ഐഎച്ച്‌സിയുടെ വരവ് സമ്മാൻ കാപ്പിറ്റലിന് കൂടുതൽ സാമ്പത്തിക കരുത്തും ആഗോള നിലവാരത്തിലുള്ള ഭരണസൗകര്യങ്ങളും നൽകുമെന്ന് എംഡി ഗഗൻ ബംഗ പറഞ്ഞു. 2029 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് എൻബിഎഫ്‌സികളിൽ ഒന്നായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version