വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഏകദേശം 16.68 ലക്ഷം ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾ സോഹോ (Zoho) നിയന്ത്രിക്കുന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY). ഈ മാറ്റത്തിനായി ഇതുവരെ 180.10 കോടി രൂപ ചെലവായതായി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

16.68 ലക്ഷം സർക്കാർ ഇ-മെയിലുകൾ സോഹോ ക്ലൗഡിലേക്ക് മാറ്റി | Govt migrates 16.68 lakh email accounts

തിരഞ്ഞെടുത്തത് ബിഡ്ഡിംഗിലൂടെ
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) വഴിയാണ് അക്കൗണ്ടുകൾ സോഹോ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയാക്കിയത്. ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM-CPPP) വഴിയുള്ള ലേല നടപടികളിലൂടെയാണ് സോഹോയെ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾ നൽകിയ പ്രൂഫ് ഓഫ് കൺസെപ്റ്റ് പരിശോധിച്ച ശേഷമാണ് സർക്കാർ അന്തിമ തീരുമാനമെടുത്തത്.

ലക്ഷ്യം ഡാറ്റാ സുരക്ഷ
മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സുരക്ഷിതവും പരമാധികാരമുള്ളതുമായ ഔദ്യോഗിക ഇ-മെയിൽ സംവിധാനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിവരങ്ങളുടെ പൂർണ്ണമായ ഉടമസ്ഥാവകാശവും ബൗദ്ധിക സ്വത്തവകാശവും സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കും.

നിരക്കുകൾ ഇങ്ങനെ:
മെയിൽ ബോക്സിന്റെ സംഭരണശേഷി അനുസരിച്ച് (30 GB മുതൽ 100 GB വരെ) ഒരു അക്കൗണ്ടിന് പ്രതിമാസം 170 രൂപ മുതൽ 300 രൂപ വരെയാണ് നിരക്ക്. പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്ന അക്കൗണ്ടുകളുടെ എണ്ണത്തിനനുസരിച്ചാണ് പണം നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ 12.68 ലക്ഷം അക്കൗണ്ടുകൾ മാറ്റിയതായാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നത്. ഇതിൽ നിന്നുമാണ് ഇപ്പോൾ 16.68 ലക്ഷം അക്കൗണ്ടുകളിലേക്ക് എണ്ണമെത്തിയിരിക്കുന്നത്. 

In a major digital shift, the Indian government has migrated 16.68 lakh official email accounts to Zoho’s cloud platform to ensure data sovereignty and enhanced security for various ministries

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version