അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും ചേർന്ന് സ്ഥാപിച്ച എഡ്ടെക് സ്ഥാപനമായ ഫിസിക്സ് വാല (PhysicsWallah), തങ്ങളുടെ ഓൺലൈൻ ബാച്ചുകൾ തുടങ്ങി വെറും 20 ദിവസത്തിനുള്ളിൽ 205 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. കമ്പനിയുടെ വാർഷിക പരിപാടിയായ ‘വിശ്വാസ് ദിവസി’നോട് അനുബന്ധിച്ചാണ് ഈ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 36 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓൺലൈൻ കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്കിടയിലുള്ള വലിയ ഡിമാൻഡാണ് ഈ കുതിപ്പിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. വിശ്വാസ് ദിവസ് കാലയളവിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 4.39 ലക്ഷം പുതിയ എൻറോൾമെന്റുകളാണ് ഉണ്ടായത്. ശക്തമായ വളർച്ചാ നിരക്കും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യവും വരാനിരിക്കുന്ന അക്കാ[മിക് വർഷത്തിൽ കമ്പനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി സഹസ്ഥാപകൻ പ്രതീക് മഹേശ്വരി വ്യക്തമാക്കി

Edtech giant PhysicsWallah records a historic ₹205 crore revenue in just 20 days during its ‘Vishwas Diwas’ event. With 4.39 lakh new enrollments and 36% growth, PW continues to dominate the online education sector

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version