Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാസയ്ക്ക് ‘തലവേദനയായി’ സ്പേസ് ടോയ്ലറ്റ്
News Update

നാസയ്ക്ക് ‘തലവേദനയായി’ സ്പേസ് ടോയ്ലറ്റ്

ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഓറിയോൺ (Orion) ക്യാപ്‌സൂളിലെ യൂണിവേഴ്സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം (UWMS) എന്ന അത്യാധുനിക ടോയ്‌ലറ്റിലാണ് യാത്രയുടെ ആദ്യ ദിനങ്ങളിൽ തകരാർ കണ്ടെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണിത്.
News DeskBy News Desk6 April 2026Updated:6 April 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II (Artemis II) ദൗത്യം വിജയകരമായി മുന്നേറുന്നു. പത്തുദിവസത്തെ പരീക്ഷണപ്പറക്കലിൽ മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കിലും, ബഹിരാകാശ സഞ്ചാരികളെ അല്പം വലച്ചത് പേടകത്തിലെ ‘ടോയ്‌ലറ്റ്’ ആണ്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഓറിയോൺ (Orion) ക്യാപ്‌സൂളിലെ യൂണിവേഴ്സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം (UWMS) എന്ന അത്യാധുനിക ടോയ്‌ലറ്റിലാണ് യാത്രയുടെ ആദ്യ ദിനങ്ങളിൽ തകരാർ കണ്ടെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണിത്.

Artemis II Orion toilet issue NASA

പ്രശ്നം തുടങ്ങിയത് ഇങ്ങനെ
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് വായുപ്രവാഹത്തിന്റെ സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. എന്നാൽ പേടകം ബഹിരാകാശത്ത് എത്തിയ ഉടൻ തന്നെ ശുചിമുറി പ്രവർത്തനരഹിതമായി. ദൗത്യത്തിലെ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച് സ്വയം ‘സ്പേസ് പ്ലംബർ’ ആയി മാറി മിഷൻ കൺട്രോളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ടോയ്‌ലറ്റ് പമ്പിന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രശ്നമെന്ന് കണ്ടെത്തി. ഇത് പരിഹരിച്ചതോടെ ടോയ്‌ലറ്റ് താൽക്കാലികമായി പ്രവർത്തനസജ്ജമായി.

രണ്ടാമത്തെ പ്രതിസന്ധി: മഞ്ഞുപാളികൾ
ബഹിരാകാശ നിലയത്തിൽ യൂറിൻ ശുദ്ധീകരിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ആർട്ടെമിസ് ദൗത്യത്തിൽ അത് പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പുറത്തേക്ക് കളയുന്ന വെന്റ് നോസിലിൽ (Vent nozzle) മഞ്ഞു കട്ടപിടിച്ചതോടെ പുറന്തള്ളൽ പ്രക്രിയ തടസ്സപ്പെട്ടു. “യൂറിൻ ടാങ്ക് വളരെ ചെറുതാണ്. അത് കാലിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പ്രായോഗികമല്ല,” എന്ന് നാസയുടെ ഓറിയോൺ ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ഡെബി കോർത്ത് പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതുവരെ ടോയ്‌ലറ്റ് ഉപയോഗിക്കരുതെന്ന് നാസ നിർദ്ദേശം നൽകി. പകരം സംവിധാനമായി ബാഗുകളും മറ്റും ഉപയോഗിക്കേണ്ടി വരുമെന്ന സാഹചര്യം വരെ എത്തി.

സൂര്യപ്രകാശമേറ്റ് പ്രശ്നപരിഹാരം
ഒടുവിൽ 1984ലെ ഷട്ടിൽ ദൗത്യത്തിൽ പയറ്റിയ തന്ത്രം നാസ ഇവിടെയും പ്രയോഗിച്ചു. ഓറിയോൺ പേടകത്തെ പതുക്കെ തിരിച്ച് ടോയ്‌ലറ്റ് വെന്റ് വരുന്ന ഭാഗം നേരിട്ട് സൂര്യപ്രകാശത്തിന് അഭിമുഖമായി വെച്ചു. മണിക്കൂറുകളോളം സൂര്യതാപമേറ്റതോടെ വെന്റിലെ മഞ്ഞുകട്ടകൾ ഉരുകിമാറുകയും തടസ്സം നീങ്ങുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെ മിഷൻ കൺട്രോളിൽ നിന്ന് ബഹിരാകാശ സഞ്ചാരികൾക്ക് സന്തോഷവാർത്ത എത്തി: “ബ്രേക്കിംഗ് ന്യൂസ്… ഇപ്പോൾ നിങ്ങൾക്ക് എല്ലാ ആവശ്യങ്ങൾക്കുമായി ടോയ്‌ലറ്റ് ഉപയോഗിക്കാവുന്നതാണ്.”

ബഹിരാകാശത്ത് സങ്കീർണ്ണമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിലും, ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പ്രതികരിച്ചു.

Artemis II mission NASA Artemis II updates NASA astronaut daily life space astronaut life support systems banner Christina Koch astronaut role human spaceflight technology Lockheed Martin Orion capsule microgravity toilet working Moon mission Artemis program NASA engineering solutions NASA problem solving space NASA space mission challenges Orion capsule toilet issue Orion spacecraft problems Space Exploration Challenges space mission troubleshooting space plumbing issue NASA Universal Waste Management System UWMS vent nozzle ice blockage space zero gravity waste system
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil