പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25 ല്‍ ഇത് 4344.60 കോടി രൂപയായിരുന്നു. 6.44 %ന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25 ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 %ന്‍റെ വര്‍ധനവാണുള്ളത്.

Milma Annual Turnover


പാല്‍ സംഭരണത്തില്‍ 12.89 %ന്‍റെയും പാല്‍ വിപണനത്തില്‍ 4.30 %ന്‍റെയും വര്‍ധനവുണ്ടാക്കാന്‍ മില്‍മയ്ക്കായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25 ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25 ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്.


2025-26 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം മേഖല യൂണിയന്‍റെ (TRCMPU) ആകെ വിറ്റുവരവില്‍ 6.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എറണാകുളം മേഖല (ERCMPU) 5.91 ശതമാനവും മലബാര്‍ മേഖല (MRCMPU) 8.88 ശതമാനവും വര്‍ധനവ് നേടി.


ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 2025-26 ല്‍ 18 ശതമാനവും, ഇആര്‍സിഎംപിയു 13.75 ശതമാനവും, എംആര്‍സിഎംപിയു 16.50 ശതമാനവും വര്‍ധനവ് നേടി.

2025-26 ല്‍ ടിആര്‍സിഎംപിയു പ്രതിദിനം 2,80,039 ലിറ്റര്‍ പാല്‍ സംഭരിച്ചു. ഇആര്‍സിഎംപിയു 2,93,351 ലിറ്ററും എംആര്‍സിഎംപിയു 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. 2024-25 ലെ പ്രതിദിന പാല്‍ സംഭരണം യഥാക്രമം 2,46,620 ലിറ്റര്‍, 2,51,257 ലിറ്റര്‍, 6,15,535 ലിറ്റര്‍ എന്നിങ്ങനെയായിരുന്നു.
 
2030 ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മികച്ച നേട്ടമാണ് മില്‍മ കൈവരിച്ചത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടത്തില്‍ എത്താനായത്.  

Milma records a 6.44% increase in turnover, reaching ₹4,624.21 crore in the 2025-26 fiscal year. Discover how value-added products and farmer-centric schemes fueled this historic growth

Share.

Comments are closed.

Exit mobile version