‘ഓക്സിജൻ എൻറിച്ചിംഗ്’ സീലിംഗ് ഫാനായ ‘എയ്റോ O2’ (Aero O2) വിപണിയിലിറക്കി സികെഎ ബിർള ഗ്രൂപ്പിന്റെ (CKA Birla Group) ഭാഗമായ ഓറിയന്റ് ഇലക്ട്രിക് (Orient Electric). രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഫാനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പേറ്റന്റ് നേടിയ ബയോ-ഓക്സി പ്ലാസ്മ അയോൺ പ്ലസ് (Bio-Oxy Plasma ION+) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാൻ, മുറിക്കുള്ളിലെ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനൊപ്പം വായുവിലെ ഓക്സിജന്റെ അളവ് ഉയർത്തുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

Orient Aero O2 Oxygen Enriching Fan

എസി മുറികളിലും അടച്ചിട്ട ഇടങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയുന്നത് തടയാനും ശ്വസന സൗകര്യം മെച്ചപ്പെടുത്താനും ഈ ആധുനിക ഫാൻ സഹായിക്കും. എട്ട് മണിക്കൂർ കൊണ്ട് മുറിക്കുള്ളിലെ ഓക്സിജൻ അളവ് 90 ശതമാനം വരെ വർദ്ധിപ്പിക്കാൻ എയറോ O2വിന് കഴിയുമെന്ന് എൻ‌എബി‌എൽ അംഗീകൃത ലാബിലെ പരിശോധനകൾ വ്യക്തമാക്കുന്നു. വായുവിലെ വിഷവാതകങ്ങളായ നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവ 75 ശതമാനം വരെ കുറയ്ക്കാനും വായുവിലൂടെ പകരുന്ന 99.99 ശതമാനം സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും ഇതിന് സാധിക്കും. റിമോട്ട് കൺട്രോൾ, ശൈത്യകാലത്തേക്ക് ഉപയോഗിക്കാവുന്ന റിവേഴ്സ് റൊട്ടേഷൻ മോഡ് തുടങ്ങിയ സൗകര്യങ്ങളോടെ എത്തുന്ന ഫാൻ സീലിംഗ് ഫാൻ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും-കമ്പനി പ്രതിനിധി വ്യക്തമാക്കി. 

Orient Electric introduces Aero O2, a revolutionary ceiling fan featuring Bio-Oxy Plasma ION+ technology. Designed to boost indoor oxygen levels and reduce pollutants by 75%, it’s a game-changer for AC rooms

Share.

Comments are closed.

Exit mobile version