ഇന്ത്യൻ കപ്പൽനിർമ്മാണ രംഗത്ത് ചരിത്രം കുറിച്ച് മുംബൈ ആസ്ഥാനമായുള്ള സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡ് (SDHI). അമോണിയ ഇന്ധനമായി ഉപയോഗിക്കാവുന്ന (dual-fuel ammonia) നാല് കൂറ്റൻ ബൾക്ക് കാരിയറുകൾ നിർമ്മിക്കാനുള്ള കരാർ നേടിയാണ് കമ്പനിയുടെ മുന്നേറ്റം. എനർജി വൺ ലിമിറ്റഡുമായി ഒപ്പിട്ട കരാറിന് ഏകദേശം 2,230 കോടി മുതൽ 2,603 കോടി രൂപ വരെയാണ് മൂല്യം കണക്കാക്കുന്നത്. ഗുജറാത്തിലെ പിപാവാവ് കപ്പൽശാലയിൽ നിർമ്മിക്കുന്ന കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കപ്പലുകളാണെന്ന പ്രത്യേകതയുമുണ്ട്.

പരിസ്ഥിതി സൗഹൃദമായ ഹരിത കപ്പൽനിർമ്മാണത്തിലേക്ക് രാജ്യം ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. 92,500 ടൺ ശേഷിയുള്ള കപ്പലുകൾക്ക് 229.5 മീറ്റർ നീളമുണ്ടാകും. കുറഞ്ഞ കാർബൺ ഉദ്വമനം ലക്ഷ്യമിട്ടുള്ള ആഗോള ഷിപ്പിംഗ് മാറ്റങ്ങൾക്കനുസൃതമായി അത്യാധുനിക സാങ്കേതികവിദ്യയോടെയാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. 2030ഓടെ ലോകത്തെ മികച്ച 10 കപ്പൽനിർമ്മാണ രാജ്യങ്ങളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ വൻകിട ഓർഡർ വലിയ കരുത്തുപകരും
Swan Defence (SDHI) to build India’s first four ammonia dual-fuel bulk carriers in Gujarat. A ₹2,600 crore leap toward eco-friendly maritime technology
