രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയതായി വേൾഡ്ലൈൻ (Worldline) റിപ്പോർട്ട്. 2025ൽ ഏകദേശം 22850 കോടി യുപിഐ ഇടപാടുകൾ നടന്നതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധനയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ ഇടപാടുകളുടെ മൂല്യം 299.74 ലക്ഷം കോടി രൂപയായി ഉയർന്നു. സാധാരണക്കാർക്കിടയിൽ യുപിഐ ഉപയോഗം വ്യാപകമായതോടെ ശരാശരി ഇടപാട് തുക (Ticket size) 1,314 രൂപയായി കുറഞ്ഞു. ഇത് ചെറിയ തുകകൾക്കും ആളുകൾ ഡിജിറ്റൽ പേയ്മെന്റുകളെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്.

യുപിഐക്ക് പുറമെ ഭാരത് ബിൽപേ (Bharat BillPay) വഴിയുള്ള ഇടപാടുകളിലും 40 ശതമാനം വർദ്ധനയുണ്ടായി. ഏകദേശം 14.84 ലക്ഷം കോടി രൂപയുടെ ബില്ലുകളാണ് ഈ സംവിധാനം വഴി അടച്ചത്. ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 27 ശതമാനം വർദ്ധന ഉണ്ടായപ്പോൾ, ഡെബിറ്റ് കാർഡ് ഉപയോഗം 23 ശതമാനം കുറഞ്ഞു. ചെറുകിട വ്യാപാരികൾക്കിടയിൽ യുപിഐ ക്യുആർ കോഡുകളുടെ എണ്ണം 15 ശതമാനം വർദ്ധിച്ച് 731.38 മില്യണിലെത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
India’s digital payment landscape saw a massive 33% surge in UPI transactions in 2025, reaching 22,850 crore. Learn more about the Worldline report on Bharat BillPay and shifting credit card trends
