ഇന്ത്യൻ റെയിൽവേയുടെ ജനപ്രിയ ട്രെയിനായ അമൃത് ഭാരത് എക്സ്പ്രസ് കൂടുതൽ ആധുനിക സൗകര്യങ്ങളുമായി പുത്തൻ പതിപ്പിൽ എത്തുന്നു. സാധാരണക്കാർക്ക് ബജറ്റ് നിരക്കിൽ യാത്ര ചെയ്യാവുന്ന ഈ ട്രെയിനിൽ ഇനി മുതൽ എസി കോച്ചുകളും ഉൾപ്പെടുത്തുമെന്നതാണ് അമൃത് ഭാരത് 3.0ന്റെ പ്രത്യേകത. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തയ്യാറാക്കിയ മാതൃകാ കോച്ചുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം നേരിട്ടെത്തി പരിശോധിച്ചു.

ആകർഷകമായ നിറങ്ങൾ നൽകിയിട്ടുള്ള ഇന്റീരിയർ, പ്രീമിയം ലുക്ക് നൽകുന്ന കർട്ടനുകൾ, മികച്ച സീറ്റുകൾ എന്നിവ കോച്ചുകൾക്ക് ആഡംബര അനുഭവം നൽകുന്നു. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് തീപിടുത്തം തടയാൻ ശേഷിയുള്ള അത്യാധുനിക ‘HL3 ഫയർ സേഫ്റ്റി’ നിലവാരത്തിലാണ് ഈ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്.
കോച്ചുകളിലെ പിവിസി ഫ്ലോറിംഗ്, ലഘുഭക്ഷണത്തിനുള്ള സ്നാക്ക് ടേബിളുകൾ, ശുചിമുറികൾ എന്നിവയും കൂടുതൽ ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ചു. മികച്ച സുരക്ഷയും യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ അന്തരീക്ഷവും ഉറപ്പാക്കുന്ന അമൃത് ഭാരത് 3.0 സാധാരണക്കാരുടെ യാത്രകളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Indian Railways unveils Amrit Bharat 3.0 with premium interiors, AC coaches, and advanced HL3 fire safety standards. Discover the new features inspected by Railway Minister Ashwini Vaishnaw
