രാജ്യത്തെ ലോജിസ്റ്റിക്സ് ചെലവ് ഒറ്റയക്കത്തിലേക്ക് താഴ്ന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. എക്സ്പ്രസ് വേകളുടെയും സാമ്പത്തിക ഇടനാഴികളുടെയും ദ്രുതഗതിയിലുള്ള വികസനമാണ് ചെലവ് 16 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറയാൻ സഹായിച്ചതെന്ന് ബിഎംഇ കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു.

നിലവിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും 12 ശതമാനമാണ് ലോജിസ്റ്റിക്സ് ചെലവ് എന്നതിനാൽ പുതിയ മാറ്റം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ആഗോളതലത്തിൽ വലിയ കരുത്താകും. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ ലോകത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ബയോഫ്യൂവൽ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ബദൽ ഊർജ്ജസ്രോതസ്സുകൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 10 പ്രധാന ഹൈവേകളിൽ ഗ്രീൻ ഹൈഡ്രജൻ ട്രക്കുകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
Union Minister Nitin Gadkari announces that India’s logistics costs have dropped from 16% to 9%, outperforming the US and Europe. Discover how this impacts global trade
