സംഘർഷങ്ങൾക്കിടയിലും ഗൾഫിലെ മലയാളി സമൂഹത്തിന് വിഷു ആഘോഷിക്കാൻ ആവശ്യമായ 3000 ടണ്ണിലധികം കേരളോൽപ്പന്നങ്ങൾ ലുലു ഗ്രൂപ്പ് വിമാനമാർഗ്ഗം ജിസിസി രാജ്യങ്ങളിലെത്തിച്ചു. കണിക്കൊന്ന, ചക്ക, വാഴയില, നാളികേരം തുടങ്ങി വിഷുക്കണിക്കും സദ്യക്കും ആവശ്യമായ പ്രധാന വിഭവങ്ങളെല്ലാം ഇത്തരത്തിൽ പ്രത്യേക വിമാനങ്ങളിലായി ദുബായ്, അബുദാബി ഉൾപ്പെടെയുള്ള നഗരങ്ങളിലെത്തിച്ചിട്ടുണ്ട്.

ലുലുവിന്റെ ഫെയർ എക്സ്പോർട്ട് ഡിവിഷൻ വഴി കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചതാണ് ഈ ഉൽപ്പന്നങ്ങളിലധികവും. കഴിഞ്ഞ ദിവസം മാത്രം നൂറ് ടണ്ണോളം ഉൽപ്പന്നങ്ങളുമായി നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനം അബുദാബിയിൽ എത്തിയിരുന്നു. ആഘോഷവേളയിൽ വിപണിയിൽ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഇതിന് പുറമെ ഇരുപതിലധികം തരം പായസങ്ങൾ ഉൾപ്പെടുത്തി ലുലു ഔട്ട്ലെറ്റുകളിൽ പായസമേളയും സദ്യയുടെ മുൻകൂർ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
Ahead of Vishu, Lulu Group ensures supply stability in the GCC by airlifting 3,000 tonnes of Kerala products, including Kani Konna and vegetables, directly sourced from Kerala farmers
