ഡയറി ഉൽപ്പന്ന നിർമ്മാതാക്കളായ മിൽക്കി മിസ്റ്റ് (Milky Mist) 2035 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നു. ഇതിനായുള്ള സെബിയുടെ (SEBI) അനുമതി ഈ വർഷം ഒക്ടോബറിൽ അവസാനിക്കാനിരിക്കെ, നിലവിലെ മികച്ച വിപണി സാഹചര്യം പ്രയോജനപ്പെടുത്തി ലിസ്റ്റിംഗ് നടപടികൾ വേഗത്തിലാക്കാനാണ് കമ്പനിയുടെ തീരുമാനം. 1,785 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർമാരുടെ 250 കോടി രൂപയുടെ ഓഹരികളുമാണ് ഐപിഒയിൽ ഉൾപ്പെടുന്നത്.

2026 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. 33 ശതമാനം വളർച്ച ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 34 ശതമാനം വാർഷിക വളർച്ചയോടെ 3275 കോടി രൂപയുടെ വരുമാനം കമ്പനി സ്വന്തമാക്കി. ഐസ്ക്രീം, പനീർ, ചീസ് വിഭാഗങ്ങളിലെ വൻ ഡിമാൻഡിനൊപ്പം ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച ഇരട്ടി വളർച്ചയും ഈ നേട്ടത്തിന് കരുത്തേകി.
വേനൽക്കാലം നേരത്തെ എത്തിയത് ഐസ്ക്രീം, പാനീയങ്ങൾ എന്നിവയുടെ വിൽപനയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും പ്ലാന്റുകൾ വഴി ഉൽപ്പാദനശേഷി വർധിപ്പിക്കാനും വിപണി വിപുലീകരിക്കാനും മിൽക്കി മിസ്റ്റ് പദ്ധതിയിടുന്നുണ്ട്.
Dairy giant Milky Mist is set to launch its ₹2,035 crore IPO before the SEBI deadline in October. With a reported revenue of ₹3,275 crore in FY26, the company aims to expand production in Tamil Nadu and Maharashtra
