ഊർജ്ജ മേഖലയിൽ ലോകത്തിന്റെ ഗൾഫായി വരും നാളുകളിൽ നമ്മുടെ രാജ്യത്തെ പൊസിഷൻ ചെയ്യാൻ പോകുന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ കൽപ്പാക്കം ആറ്റോമിക് പവർ സ്റ്റേഷനിലെ Prototype Fast Breeder Reactor (PFBR)- അതിന്റെ ആദ്യ ‘ക്രിട്ടിക്കാലിറ്റി’ കൈവരിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, ലോകത്തെ ഏറ്റവും വലിയ ആണവ റിയാക്ടർ ജീവൻ വയ്ക്കുന്ന നിമിഷം! നിയന്ത്രിതമായ ഒരു ചെയിൻ റിയാക്ഷനിലൂടെ ലോകത്തിന് മുന്നിൽ, ഇന്ത്യ ഇതാ ഊർജ്ജത്തിന്റെ മഹാരഹസ്യം അനാവരണം ചെയ്തിരിക്കുകയാണ്. റഷ്യ കഴിഞ്ഞാൽ, ഈ ടെക്നോളജി സ്വന്തമായുള്ള ലോകത്തെ ഏക രാഷ്ട്രം! അതാണ് ഇന്ന് ഇന്ത്യ! കോടികൾ ചിലവിട്ടിട്ടും അമേരിക്കയ്ക്കും ഫ്രാൻസിനും ഉൾപ്പെടെയുള്ള വമ്പന്മാർക്ക് തൊടാൻപോലുമാകാതെ പിന്തിരിയേണ്ടി വന്ന അതേ ടെക്നോളജി, കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഇൻഡ്യ നേടിയ കഥയാണിത്.
എന്താണ് Prototype Fast Breeder Reactor എന്നു മനസ്സിലാക്കിയാലേ, ഈ നേട്ടം ഇത്രമേൽ സവിശേഷമാകുന്നത് എന്താണെന്ന് ബോധ്യമാവൂ. സാധാരണ ആണവ റിയാക്ടറുകൾ ഇന്ധനം കത്തിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. അവിടെ ഇന്ധനം തീരുന്ന മുറയ്ക്ക് പുതിയത് നിറയ്ക്കണം. എന്നാൽ കൽപ്പാക്കത്തുള്ള ഈ അത്ഭുത റിയാക്ടർ ചെയ്യുന്നത് മറ്റൊന്നാണ്: ഇത് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കുന്നു! ലളിതമായി പറഞ്ഞാൽ നമ്മൾ ഒരു കാറിൽ 10 ലിറ്റർ പെട്രോൾ അടിച്ചു യാത്ര പോകുന്നു എന്ന് കരുതുക. യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടാങ്കിൽ 12 ലിറ്റർ പെട്രോൾ ബാക്കിയുണ്ടായാൽ എങ്ങനെയുണ്ടാകും? അതൊരു മാന്ത്രികതയല്ലേ? ആ മാന്ത്രികതയാണ് നമ്മുടെ ആണവ ശാസ്ത്രജ്ഞന്മാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവായ ഡോ. ഹോമി ജെ. ഭാഭയുടെ ദീർഘവീക്ഷണം. 60 വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം വിഭാവനം ചെയ്ത രാജ്യത്തിന്റെ ആണവ പദ്ധതി മൂന്ന് ഘട്ടങ്ങളുടേതായിരുന്നു.

ഫാസ്റ്റ് ബ്രീഡർ ടെക്നോളജി എന്നത് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ സയന്റിഫിക് ഏരിയയാണ്. വമ്പന്മാരായ അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബ്രിട്ടൻ എന്നിവരെല്ലാം ബില്യൺസ് ഇറക്കി കളിച്ച് പരാജയപ്പെട്ട പരീക്ഷണമാണ്. ആ വൻശക്തികൾ തോറ്റ് പിൻവാങ്ങിയടത്താണ് ഇന്ത്യൻ ആണവ ശാസ്ത്രജ്ഞർ ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. ഇന്ത്യ, ഫാസ്റ്റ് ബ്രീഡർ ടെക്നോളജി വികസിപ്പിക്കുന്നതിൽ ഏറ്റവും വെല്ലുവിളി നേരിട്ടത് സങ്കീർണ്ണമായ സെൻസറുകൾ നിർമ്മിക്കാനും സുരക്ഷ ഉറപ്പാക്കാനാണുമാണ്. കാരണം ആണവ പദ്ധതിയാണ്. എന്നാൽ അത്തരം വെല്ലുവിളികളെ നമ്മുടെ ശാസ്ത്രജ്ഞർ സ്വന്തമായി രൂപകൽപ്പന ചെയ്ത ടെക്നോളജി കൊണ്ട് മറികടക്കാനായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഭിച്ച
ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനത്തിലധികം ചെലവാകുന്നത് പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ്. ആണവോർജ്ജം വഴി ലഭിക്കുന്ന വൈദ്യുതി ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ആണവ നിലയങ്ങളിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ചെലവ് ഗണ്യമായി കുറയ്ക്കും. ഇന്ന് നാം പെട്രോൾ അടിക്കാൻ ചിലവാക്കുന്ന തുകയുടെ പത്തിലൊന്ന് ചിലവിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കും. നഗരങ്ങളിലെ കാറുകളും ഇരുചക്ര വാഹനങ്ങളും പൂർണ്ണമായും വൈദ്യുതിയിലേക്ക് മാറുന്നതോടെ പെട്രോളിന്റെ ആവശ്യം ഗണ്യമായി കുറയും. എന്നാൽ ലോറികൾ, ബസ്സുകൾ, കപ്പലുകൾ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് ബാറ്ററി അത്ര പ്രായോഗികമല്ല. ഇവിടെയാണ് ‘ഗ്രീൻ ഹൈഡ്രജൻ’ വരുന്നത്. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജൻ നിർമ്മിക്കാം. ഇത് ഇന്ധനമായി ഉപയോഗിക്കുമ്പോൾ പുകയ്ക്ക് പകരം പുറത്തു വരുന്നത് നീരാവി മാത്രമായിരിക്കും. ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജൻ ഉത്പാദകരാകാൻ ഇന്ത്യയെ സഹായിക്കുന്നത് ഈ ആണവ വൈദ്യുതിയാണ്.

ഭൂമിക്കടിയിൽ നിന്ന് കുഴിച്ചെടുക്കുന്ന, ഫോസിൽ ഫ്യൂവലായ, ക്രൂഡ് ഓയിൽ ഒരിക്കലും വറ്റാത്ത ഇന്ധനമല്ല! അതിന് പരിമിതിയുണ്ട്. എന്നാൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ആണവോർജ്ജം നിലയ്ക്കാത്തതാണ്. കാരണം ഓരോ ഊർജ്ജോൽപാദനത്തിലും ഇന്ധനവും പുതിയതായി നിർമ്മിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. അക്ഷയ പാത്രം എന്ന് കേട്ടിട്ടില്ലേ, അക്ഷരാർത്ഥത്തിൽ ഇനി ഇന്ത്യ കൈവശം വെയ്ക്കുന്ന ഊർജ്ജത്തിന്റെ അക്ഷയപാത്രമാണ്, തമിഴ്നാട്ടിലെ കൽപ്പാക്കത്ത് നാം വിജയിപ്പിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ! ഇത് വ്യാവസായികമായി പ്രവർത്തന ക്ഷമമാകാനും, ഊർജ്ജം ഉദ്പാദിപ്പിച്ച് തുടങ്ങാനും 10-15 വർഷത്തോളം എടുത്തേക്കാം. എന്നാൽ ഇന്ന് നമുക്ക് ഒരു ലക്ഷ്യമുണ്ട്! അങ്ങനെ സ്വന്തമായി ഇന്ധനം നിർമ്മിക്കുന്നതോടെ നമ്മുടെ വൈദ്യുതി ഉത്പാദന ചെലവ് കുറയും. വൈദ്യുതി നിരക്ക് കുറയും. തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കുന്നതോടെ വ്യവസായങ്ങൾ വളരും, ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൽക്കരിയും എണ്ണയും കത്തിക്കാതെ തന്നെ നമുക്ക് ഊർജ്ജം ലഭിക്കുന്നു എന്നത് വരുംതലമുറയ്ക്ക് ശുദ്ധവായു ഉറപ്പാക്കും. എല്ലാത്തിനുമുപരി, നേരത്തേ പറഞ്ഞപോലെ എണ്ണ ഇറക്കുമതിക്കായി ചിലവഴിക്കേണ്ടി വരുന്ന 12 ലക്ഷം കോടി രൂപയുടെ വലിയഭാഗം ഇനി രാജ്യ വികസനത്തിന് ഒഴുകും.
India has achieved a major milestone in its nuclear energy programme with the Prototype Fast Breeder Reactor (PFBR) at Kalpakkam in Tamil Nadu attaining its first criticality, marking a key step in advanced nuclear technology. This development places India among a select group of nations with fast breeder reactor capability after Russia, highlighting decades of scientific progress rooted in the vision of Dr Homi J. Bhabha. Unlike conventional reactors, fast breeder technology generates more fuel than it consumes, making it a potential game changer in long-term energy security. The achievement strengthens India’s position in clean energy innovation, with future applications expected in reducing fossil fuel dependence, supporting electric mobility, enabling green hydrogen production, and lowering overall energy costs, while contributing to industrial growth and job creation.
