വനസംരക്ഷണത്തിലും വെറ്ററിനറി സയൻസിലും ആഗോള നിലവാരത്തിലുള്ള വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വൻതാര യൂണിവേഴ്സിറ്റിയുമായി’ (Vantara University) അനന്ത് അംബാനി. വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, വെറ്ററിനറി മെഡിസിൻ എന്നീ മേഖലകളിൽ നൂതന വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിനാണ് സർവകലാശാല ഊന്നൽ നൽകുക. വന്യജീവി സംരക്ഷണ മേഖലയിൽ നേരിടുന്ന വിദഗ്ധരായ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്തെ ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാനും സർവ്വകലാശാല ലക്ഷ്യമിടുന്നു.

ഭാരതത്തിന്റെ പരമ്പരാഗത അറിവുകളെ ആധുനിക ശാസ്ത്രീയ പരിശീലനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള സവിശേഷ പഠന രീതിയാണ് സർവ്വകലാശാല വിഭാവനം ചെയ്യുന്നത്. വെറും ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വന്യജീവി ആരോഗ്യപരിപാലനത്തിലും ആവാസവ്യവസ്ഥ മാനേജ്‌മെന്റിലും നേരിട്ടുള്ള അനുഭവം ലഭ്യമാക്കും. ഇന്ത്യയെ ആഗോള വന്യജീവി സംരക്ഷണ കേന്ദ്രമായി മാറ്റുന്നതിനൊപ്പം ഈ രംഗത്തെ സങ്കീർണ്ണ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളുടെ വലിയ നിരയെ സൃഷ്ടിക്കാനും വൻതാര യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Anant Ambani unveils Vantara University, a pioneering institution dedicated to wildlife conservation, ecosystem management, and advanced veterinary medicine to create global experts in India.