ചിപ്പ് നിർമ്മാണ രംഗത്തെ ആഗോള ഭീമന്മാരായ എൻവിഡിയ (Nvidia) ഇന്ത്യയിലെ പതിനായിരത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് വൻ തുകയുടെ ഓഹരി സമ്മാനം നൽകുന്നു. സിഇഒ ജെൻസൺ ഹുവാങ്ങിന്റെ പേരിലുള്ള ഈ പ്രത്യേക ഓഹരി പദ്ധതിയിലൂടെ 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് ജീവനക്കാർക്ക് അധികമായി ലഭിക്കുന്നത്.

‘ജെൻസൺ സ്പെഷ്യൽ ഗ്രാന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിലവിലുള്ള ഓഹരികൾക്ക് പുറമെ 25 ശതമാനം സ്റ്റോക്ക് യൂണിറ്റുകൾ കൂടി ജീവനക്കാർക്ക് ലഭിക്കും. നാല് വർഷം കൊണ്ട് ഘട്ടം ഘട്ടമായാണ് ഈ തുക ജീവനക്കാരുടെ കൈകളിലെത്തുക. എഐ, സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യയിലുള്ള മികച്ച പ്രതിഭകളെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. ഇതിനകം തന്നെ എൻവിഡിയയിലെ മിഡ്-സീനിയർ തലത്തിലുള്ള പല ജീവനക്കാരുടെയും ആകെ സമ്പാദ്യത്തിൽ വലിയൊരു ഭാഗം ഇത്തരം ഓഹരി പങ്കാളിത്തത്തിലൂടെയാണ് ലഭിക്കുന്നത്
Nvidia announces the ‘Jensen Special Grant’ for its 10,000-strong Indian workforce. Employees to receive stock bonuses ranging from ₹5 lakhs to ₹1 crore as part of a massive talent retention drive
