ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ. ഖമേനിയുടെ വിയോഗത്തിന്റെ നാൽപ്പതാം ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇറാൻ എംബസി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം എത്തിയത്.

കേന്ദ്ര സർക്കാരിന് വേണ്ടി ആയത്തുല്ല ഖമേനിക്ക് മന്ത്രി ഔദ്യോഗികമായി ആദരാഞ്ജലികൾ അർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചടങ്ങിൽ അനുസ്മരിച്ചു. നേരത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എംബസി സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു.
Union Minister of State Pabitra Margherita attended the memorial service of Iranian leader Ayatollah Ali Khamenei in Delhi. India officially paid tribute, highlighting the deep cultural and diplomatic ties between the two nations